മധുരമതാ മദീന

മധുരമതാ മദീന... ലയനസുഖം മദീന...2
കനിവിൻ ജിഹാദാണ് നൂറേ മദീന...
കലമിൻ മിദാദാദാണിവന്ന് മദീന....
അകമലിയും ചരിതങ്ങൾ...
അനുരാഗത്തിരു സ്മൃതികൾ....
അറിവൊഴുകും സുകൃതങ്ങൾ... 
അതിലേറെ പാഠങ്ങൾ.....
ത്വലഅ ലനാ ബദ്റു ഹുദാ ഖാല മദീന...
നൂറൽ ഹിറാ ഹയ്റൽ വറാ ഇലൽ മദീന.... 2
ആഗയാ ഹെ ബാഹേ നൂർ ഹുശീ മദീന....
ഹയ്റ് കെ ഇഹ്സാന് ഹെ പ്യാരേ മദീന... 2
............
ബദറോതിയ.....ഉഹ്ദെഴുതിയ...നിറ ത്യാഗമെ..
ബദനുരുകിയ...നിണം ചിന്തിയ...നിൻ സഹനമേ....2
മഹിതർ ദീൻ പകർന്ന നാളുകൾക്ക് മധുരമെ...
മണലേ നിൻ വിലാപ കാവ്യമേ..... 2
മായില്ല.... മറയില്ല.... സ്മൃതി വാർത്ത ദിനങ്ങൾ....
ഇനിയില്ല.. വരികില്ല.... ആ സ്നേഹ നാളുകൾ.... 2
പനമരമേ....ഇബ് ലുകളേ.... സൗഭാഗ്യനാമമെ...
ചൊന്ന ഹജറും... വന്ന ശജറും..എന്തതിശയങ്ങളെ.. 2
ത്വലഅ.........
..............
പ്രിയ ദൂതരിൽ...മഹ്മൂദരിൽ...സകലർപ്പണം..
പ്രിയമേറിടാനനുരാഗമാലെ സേവനം..... 2
ആ തിരുഉമിനീരിൽ അന്നവർക്ക് ശമനങ്ങൾ...
എല്ലാം ഹബീബെന്ന വചനങ്ങൾ.... 2
അധരത്തിൽ നിന്നൊഴുകും നിർമ്മല നാദങ്ങൾ...
വിടരുന്നു വിരിയുന്നു പരിഹാരപ്പൂവുകൾ...2
തിരു വഴികൾ...തിരുമൊഴികൾ അഴകാലടുക്കണം...
ആ കനിവിൻ നിറകടലിൽ...അനുഭൂതി മോന്തണം..2
ത്വലഅ........

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ