ആലം ദുനിയാവിൽ
ആലം ദുനിയാവിൽ ചേലിലുയർന്നൊരു
സുന്ദര ബാങ്കൊലി നാദം
ആദ്യം മുഴങ്ങിയ പൂങ്കുയിലാളുടെ
സ്വര നാദം - ബിലാല്
മാമരുഭൂവിലെ മാനിത താരം
മാതൃക ഈമാനിൻ പുകൾ താരം
പെരുത്ത മർദ്ദനം സഹിത്ത സ്വഹബിൻ
ചരിത്രമൊന്നുരയാം....
ഉദിർത്ത് കണ്ണീരൊഴുക്കി അക്കഥ
ചുരുക്കി ഞാൻ പറയാം.....
(ആലം ദുനിയാവില്)
ഏകൻ ഇലാഹെന്നുള്ളൊരു
തൗഹീദിൻ മന്ത്രം ഉരുവിട്ടു....
എല്ലാം സഹിച്ച് ക്ഷമിച്ചീമാനിൻ പൂനട്ടൂ - ബിലാല്
അടി ഇടി തൊഴീ യാലേ സഹികെട്ടു
അടിമയ്ക്ക് ഉടയോനുണ്ടവർ കേട്ടു
ഇഹത്തിലല്ലാ പരത്തിലുള്ളാ സുഖത്തിൽ കൺനട്ടൂ
ഇലാഹിനോടായ് അടുത്തു കലീമ ശഹാദ ഉരുവിട്ടു...
(ആലം ദുനിയാവില്)
കിടത്തീ മരുമണ്ണില് മേനി
പൊള്ളിടുമേശിരം കടുത്ത ചൂടിൽ
ഇടനെഞ്ചിൽ ചുടുകൽ വെച്ചമർത്തീട്ട്
ഉടനേ ഓതീ - ബിലാലേ
മടങ്ങിട് നീ ഇസ് ലാമിൽ നിന്ന്
അടവ് പയറ്റി ഉമയ്യത്തന്ന്
ഉരത്തു ബിലാലപ്പോൾ അഹദ് അഹദെന്ന്
ശഹാദത്ത് ഉരുവിടലായ്
ഉലാകിലെങ്ങുമെ ബിലാലിൻ ബാങ്കൊലി
കുളിർ പരത്തി ടലായ്....
(ആലം ദുനിയാവില്)
Comments
Post a Comment
♥️