ആദി അവ്വൽ
ആദി അവ്വൽ അമൈദരായ് പടച്ചു വെച്ച മുഹമ്മദാ
ബദറിലും ബദർ ലെങ്കിടുന്നോരെ
കാണുവാൻ വിധി ഏകള്ളാ
ഭൂമിക്കു മീതെ പാപികളായി
വാണിടുന്ന ഞങ്ങളേ
ഭൂപതിയാം റസൂലുള്ളാന്റെ
കാവലേക് റബ്ബനാ
മരണമെന്ന ശരണക്കേട്
തരണം ചെയ്യും നാളില്‍
മന്നവാനെൻ റസൂലുള്ളാന്റെ
കാവലേക് റബ്ബനാ
മക്ക മണ്ണിലെ താരമേ പതി
റൗളാ വാഴുന്ന സൂനമേ
ഇഷ്ഖറിയാതെ ചൊല്ലീടുന്നിവർ
സ്നേഹ ഗീതവും കേൾക്കണേ
ആറ്റലായൊരു അഷ് റഫുന്നബി
പാടീടുന്നിവർ ആശയായ്
ആഗ്രഹങ്ങളാലേറെയുണ്ട്
ഖുബ്ബ ചാരത്തിൽ വന്നീടാൻ
പാപമാലെ കറുത്ത് പോയൊരു
ഖൽബും കൊണ്ടിവർ വന്നിതാ
പാപ ഭാരങ്ങൾ തീർത്ത് ഖൽബകം
റാഹ നൽകണേ സയ്യിദീ
മഹ്ശറാ മണ്ണിൽ എത്തും നേരത്ത്
കൈ വെടിയല്ലേ യാ നബീ
മൗതിൻ നേരത്തും ഉമ്മത്തീയെന്ന്
ഉരത്തോരാണെന്റെ വാരിദീ
ഹൗളിൻ പാനവും നൽകണേ ഞങ്ങളെ
സ്വർഗത്തിൽ കൂടെ ചേർക്കണേ
അതിമോഹമാണെന്നറിയാം തങ്ങളെ
കൈ പിടിക്കണം ഞങ്ങളെ

Good
ReplyDeleteGood♥️
DeleteMashaallah
ReplyDeleteAlhamdulillah its very help matter ❤️
ReplyDeleteMelting heart
ReplyDeleteMashaallah
ReplyDelete