മഹ്ബൂബ് വാഴും സന്നിധി

മഹ്ബൂബ് വാഴും സന്നിധി 
മുഖതാവിൽ കണ്ടിടുവാൻ കൊതി (2)
മന്നാനെനിക്കേകാവിധി
മണ്ണിൽ എനിക്കിനി അതു മതി
      ഇഷ്ഖേ റസൂലല്ലാ  നൂറെ ഹബീബല്ലാ

അമൃതമാം തിരു ജീവിതം
അതിൽ പതിരു തിരയൽ പരാജിതം (2)
അലിഫിലണയും പൂരണം
ഇരുലോകപടപ്പിനു കാരണം (2)

അഖില മഴകിൻസoഘമം -അകം
നിറയെ അറിവിൻ കുങ്കുമം  (2‌)
       ഹൃദയമലിവിൻ സാഗരം 
        അറിഞ്ഞോരിലഭയമതായ് കരം
സ രെ സ സ ഗ ഗ നി നി (3)
നോവേതിനും പരിഹാരമായ്
തണലായ കേതാരം
നിറവെണ്ണിലാവഴകാമുഖം
നേരിന്റെ അവതാരം      [ഇഷ് ഖേ]


അദപിലറിയണം നൂറിനെ അതിൻ
കതിരിൽ നുഗരണം ഖൈറിനെ (2)
കഴുകി മനസിൻ ചേറിനെ
കാണേണമാ തിരു പ്രാണനെ (2)
       ജഗമിലൊളിയാം താരകം - ജയ
       മാർഗമൊഴുകിയ ജാലകം (2)
ജനന മജബാൽ പുളകിതം
ജന്നാത്തികൾക്ക് സമർപിതം
      സ രെ സ സ ഗ ഗ നി നി (3)
സുരലോക മതിപതി സയ്യിദീ 
സുഖമേകിടുന്ന വഴി
സൻമാർഗമെ മുഹമ്മദീ
സൗഭാഗ്യമെന്റെ നബീ
                                       [ഇഷ്ഖ് ]

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ