ശാദ്വല തീരം മദീന

ശാദ്വല തീരം മദീന....
മധുര പ്രഭാവനം ബലദുൽ അമീനാ.....

സ്നേഹത്തിൻ ശ്രുതിയുള്ള ഗാനമൊരുക്കി
മധു മോഹങ്ങൾ പറഞ്ഞെത്ര കണ്ണുനീരുമൊഴുക്കി - 2
മദനീതൻ വഴി തേടി ആശികീങ്ങളൊഴുകി....
ആഗേഹം ഹാ മോഹം
സാന്ത്വനക്കടൽ വിശാലമാ ഗൃഹം പുണ്യമ ദീനാ..........
കമനീയ കനകഹാസമൊന്നു വിടർത്തി....
തിരുപതി ത്വൈബ ത്വലഅൽബദ്റുവൊന്നു വിരുത്തി......
ഉലകിൻ പ്രഭാ പതിയെ പുണർന്നു തേൻ ചുരത്തി
സാനന്ദം സാമോദം...
ചെന്നുറങ്ങിടാൻ കൊതിക്കുമാ ഗൃഹം....
         പുണ്യ മദീനാ ......

    അഴകിന്റെ പൂമേനി പൊതിഞ്ഞ മണ്ണ് - 
    അതിലതുല്യമാം സുഗണ്ഡത്തിൻ സുഭഗ മാം
    വിരുന്ന്.... - 2
       ഹരിതാoഗ ചിരിയുള്ള കമാനത്തിലിരുന്ന് ....
       ഹാദിയ    ജ്യോതിയായ്
       ശോഭയൊഴുക്കും വി ദാന മാഗൃഹം
       പുണ്യ മദീനാ .......

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ