അതിരുകളില്ലാത്ത സ്നേഹ
അതിരുകളില്ലാത്ത സ്നേഹതരംഗം...
ത്വാഹ റസൂലുള്ള നൂറുള്ളാ
അജബു നിലക്കാത്ത പ്രേമ പ്രപഞ്ചം
ഖാതിം സ്വല്ലള്ള സ്വല്ലല്ലാ
അകലെ മദീന നാട്ടിലെ രാജ
ഖല്‍ബിലെ തേന്‍ മുല്ല
അഖില വിശ്വാസി തന്‍റെ സാങ്കേത ഭൂമിയില്‍
മയങ്ങും സ്വല്ലല്ലാ . .
طَيْبَة فَرَحٌ لَنَا رَوْضَة طَلَبٌ بنَ
وَهُوَ صَدْرُ الْمُنَا بَدْرُ الْأَنَا
ആശിഖുകള്‍ തീര്‍ത്ത ചരിതം ഞാന്‍ കേട്ടു
ആ കഥ കേട്ടെന്‍റെ ഖല്‍ബില്‍ മുറിവേറ്റു
തിരു നബി ഇല്ലാ മദീനയിലുറങ്ങാന്‍
കഴില്ലെന്ന ബിലാലിന്‍ സ്വരമോര്‍ത്തു
തൂക്കുമരത്തിന്‍റെ മുകളില്‍ ഖുബൈബോര്‍
തീര്‍ത്തൊരു സ്നേഹമെന്‍ ഖല്‍ബില്‍ വ്യഥ തീര്‍ത്തു
മധുരമാണ് സ്നേഹമൊന്നു ഖൽബിലെത്തുവാൻ...
മതിമറന്നു തങ്ങളിലായ് ചേര്‍ക്കൂ റബ്ബനാ....
ആതിര ചന്ദ്രികയാ പൂമുഖം ഞാനോര്‍ത്തു
ആ മുഖം കണ്ടിടാത്ത കഥനക്കഥ കോര്‍ത്തു
ആ മദ്ഹോതി കരഞ്ഞ ബൂസ്വൂരി തന്‍
ആത്മ സ്വരങ്ങള്‍ എന്‍ നെഞ്ചില്‍ വ്യഥ തീര്‍ത്തു
ആ തിരു ബുര്‍ദ്ദ ചൊല്ലി പൂമുഖം കണ്ടവരെ
കണ്ടപ്പോളെന്‍റെ ഖല്‍ബും പിടഞ്ഞു
ആഖിറ നാളിന്‍റെ അരികെ നിന്നൊരു പാപി
ആശിഖാവാന്‍ ഖല്‍ബ് നൊന്ത് പാടിടും പാപി
Comments
Post a Comment
♥️