പ്രപഞ്ചചക്രവർത്തി
പ്രപഞ്ചചക്രവർത്തി ചക്രവാളമിൽ തെളിഞ്ഞ കീർത്തി
ചൈതികൾ നിരത്തി നോക്കിയാൽ സ്നേഹമൂർത്തി
ആലമിൽ മുനീർ അമ്പിയാക്കളിൽ അമീർ
ആരംമ്പ മദ്ഹ് പാടി ഞാനോ ഫക്കീർ
ദഅനീത ഖദ്ദമോതി സൽക്കരിച്ചു നാഥന്
മൂസ്സാ നബിക്ക് പരിതികൾ വരച്ച രാജന്
വസന്തമേകും മേനിയിൽ സുഗന്തച്ചർമ്മമേ
വരവിൽ വരതാനങ്ങളായി വന്നുകർമ്മമേ
കവികൾ രചിച്ച വാക്കുകൾക്ക് ഒറ്റ കേന്ദ്ര മേ
അഹദോൻ കുറിച്ച കാവ്യമോ സ്വരരാഗ മന്ത്രമേ
കണ്ണുള്ള കാലമിൽ നടന്ന വലിയ നഷ്ടമേ
ചിത ലേറ്റിടുന്ന കോലമിൽ നബിയോട് ഇഷ്ടമേ
നിഴലായി കൂടെയുള്ളവരാണാ സ്വഹാബുകൾ
കാലിന്ന് മുള്ള് കൊണ്ട് വേദനിച്ച ഖൽബുകൾ
കലമിൻ മഷികൾ കോർത്തു വെച്ച മാദി ഹാണു ഞാൻ
ഖദമാപതി അണഞ്ഞിടാത്ത നാദിമാ ണു ഞാൻ
Comments
Post a Comment
♥️