മനസ്സിൽ മായാത്ത
മനസ്സിൽ മായാത്ത മരതക മുത്തിൻ
വദനമാണെൻറ്റെ നബിയുള്ള
മാരിവിൽ തോൽക്കും അഴകിൽ ലങ്കുന്ന
പവിഴ മാണെൻറ്റെ 1 നൂറുള്ള
( മനസ്സിൽ മായാത്ത )
സന്ദ്യാർക്കൻ ത്വാഹ പൂമുഖം തന്നിൽ
ചിത്രണം ചെയ്ത പോൽ ചന്തം (2)
പുഞ്ചിരി തൂകും പൂമുഖം കണ്ടാൽ വാജ്യമാണോ വാ ആനന്ദം (2)
മഞ്ജരി പോലും നാണിക്കും ത്വാഹാ പുഞ്ചിരി കണ്ടാൽ സാനന്ദം
പഞ്ചമി തോൽക്കും മഞ്ജിമ ദർശം നെഞ്ചിൽ നേരിൻറ്റെ പൂഗന്ധം
മനസ്സിൽ മായാത്ത
തിരു റൗള സവിതം അണയാനാശിച്ച്
മനസ്സിൽ മാറുന്നില്ലെൻ മോഹം -2
ഹൗളുൽ കൗസറിൻ മധുപാനം നാവിൽ
നുണയാനുണ്ടേറെ ഒരു ദാഹം -2
മഹ്ഷറാ മണ്ണിൽ നഗ്ന പാദരായ് അലയും നേരത്ത് ഒരു ദാഹം
ഇവരീ പാപികൾകരുളായ് ത്വാഹാ അണഞ്ഞീലേലതി ദയനീയം
മനസ്സിൽ മായാത്ത
അകമിൽ ആദികൾ കനലായ് നീറുമ്പോൾ
മഹ്ബൂബിൻ നാമം ശിഫ നൽക്കും -2
പദമിൽ കൂരിരുൾ നിറയും നേരത്ത്
തിരു പാദം വഴിയിൽ പ്രഭ നൽക്കും -2
മധു മൊഴി പതികർ ക്കൊരു നിലാവായി ഘഗനം വെണ് മയിൽ നിലകൊള്ളും
വിധി മതി ഉദയം ചെയ്യും നേരത്ത്
ഇരുളിൽ സൈന്യങ്ങൾ വിറകൊള്ളും
( മനസ്സിൽ.... )
Comments
Post a Comment
♥️