നാഥാ നീ വരച്ചുള്ള
നാഥാ നീ വരച്ചുള്ള ലോകമെത്ര സുന്ദരം.....
റാഹിമേ നിൻ കലാ വൈഭവമാകെയും പലഅത്ഭുതം
പൂവുകൾ പൂമ്പാറ്റകൾ പറവകൾ പല ജീവികൾ
വാഴ്ത്തിടും തസ്ബീഹ് ചൊല്ലും നാമമെ അള്ളാ...
ഈണമെ അള്ളാ..... രാഗമെ അള്ളാ......
നാഥാ.....
...........
പുലരിയിൽ കുയിൽ പാടിടും....
പാട്ടുകൾ നിൻ മദ്ഹുകൾ....
പൂത്തിടും പൂ കനികളെല്ലാം അഹദ് താളങ്ങൾ.... 2
കടലും കരകൾ പുഴകളരുവികളെല്ലാം നീയള്ളാ....
കുളിരും തേനും തണലുമഴകതിലെല്ലാം നീയള്ളാ.... 2
അള്ളാ..... അള്ളാ.... യാദൽ ജലാൽ....
അള്ളാ.... അള്ളാ.... (യാദൽ ജമാൽ......) 2
...........
സുബ്ഹിലായ് സുബ്ഹാനെ ഞാൻ...
സ്തുതികളോതി തേടിടും....
സുഖ നിരാശകളാലെ ജീവിത നൗക നീങ്ങീടും... 2
കാരുണ്യക്കടലെ കാവൽ നീ തരണെ അഭയമേകള്ളാ......
പാപങ്ങളകന്ന് നിന്നെയറിഞ്ഞ് കഴിയണം അള്ളാ... 2
അള്ളാ..... അള്ളാ.... യാദൽ ജലാൽ....
അള്ളാ.... അള്ളാ.... (യാദൽ ജമാൽ......) 2
.............
Comments
Post a Comment
♥️