ത്വാഹ വന്നു പിറന്ന
രചന : ഫിർദൗസ് കാളിയറോഡ്
"ത്വാഹ വന്നു പിറന്ന കാലത്ത്
ഒരു മായ പോലെ സാവ
വറ്റിവരണ്ടു ലോകത്ത്" (2)
ചെന്താമര പൂത്തപോലെ ഗന്ധത്തിലാമിനാബീ
ചന്തം തുളുമ്പി നിന്നില്ലേ ...
തിരു നൂറിനാലേ
ഇമ്പത്തിനാലേ കണ്ണോരം കൂടുകെട്ടി അമ്പിളി കാത്തു നിന്നില്ലേ ...
ആ നൂറ് കാണാൻ
"ത്വാഹ വന്നു പിറന്ന കാലത്ത്
ഒരു മായ പോലെ സാവ വറ്റിവരണ്ടു ലോകത്ത്" (2)
കണ്ണീരൊതുങ്ങിടാതെ
പെയ്തന്നാ കൊച്ചു കുടിലിൽ മാലാഖമാരണഞ്ഞില്ലേ ..
ആ നൂറു കാണാൻ
പാലാഴി മാനത്ത് മിന്നാമിനുങ്ങ് മാറ്റിൽ താലോലം ഏറ്റ് പാടീലേ ...
ആ നൂറിനായി
ത്വാഹ വന്നു പിറന്ന കാലത്ത്
ഒരു മായ പോലെ സാവ വറ്റിവരണ്ടു ലോകത്ത്
يا حبذا بدر .... يا حبذا بدر ...
يا حبذا بدر بذاك الحمى يجلى
മക്കത്തെ പിറവി കാണാൻ
ദിക്കായ ദിക്ക് താണ്ടി
ഹഖൊത്ത ദൂതണഞ്ഞില്ലേ .. ജിബ്‌രീലിനാലേ..
സ്വല്ലി സ്വലവാത്തുമായി സ്വർഗീയ ഗീതി പാടി ഹാഷിം തെളിദീപമായില്ലേ .. യാ നൂറഅയ്നി
"ത്വാഹ വന്നു പിറന്ന കാലത്ത്
ഒരു മായ പോലെ സാവ
വറ്റിവരണ്ടു ലോകത്ത്" (2)
ചെന്താമര പൂത്തപോലെ ഗന്ധത്തിലാമിനാബീ
ചന്തം തുളുമ്പി നിന്നില്ലേ ...
തിരു നൂറിനാലേ
ഇമ്പത്തിനാലേ കണ്ണോരം കൂടുകെട്ടി അമ്പിളി കാത്തു നിന്നില്ലേ ...
ആ നൂറ് കാണാൻ
ത്വാഹ വന്നു പിറന്ന കാലത്ത്
ഒരു മായ പോലെ സാവ
വറ്റിവരണ്ടു ലോകത്ത്
Comments
Post a Comment
♥️