ഖയ്റിൻ സ്നേഹത്താരകം

ഖയ്റിൻ സ്നേഹത്താരകം ഹബീബരിൽ സലാം...
ഖൽബിൻ കറകൾ നീക്കിടും മഹ്ബൂബരിൽസലാം.. 2
പരിപാവന ഇസ്‌ലാമഴകിൽ....
പരിപൂർണ്ണമാക്കിയ മലരിൽ....
സുബ്ഹാന്റെ തിരിനാളം... സുകൃതങ്ങളാണഖിലം...
സുരലോക സൗഭാഗ്യം...സുബ്ഹിന്റെ അഴകൊളിയും..
അലിവിൻ കേതാരം... അഹദിൻ പൊൻ താരം.....
കലിമാ സ്വരം... കലമിൽ തരും.... ലയന മദീനയെ...
പ്രാണനേ നബിയേ... എൻ പ്രേമഭാജനമെ...
മൗലാ.. മൗലാ..തുംനെ ഹിദായ...
അള്ളാ.. അള്ളാ..... ഉൻകൊ ദിക്കാനാ... 2
..........
ആദം നബി തൊട്ടിങ്ങോളം വന്നാ നൂറൊളിവ്....
ആഥികളിൽ തണലായ് തഴുകീടുന്ന ഹബീബലിവ്....
ആദരമേകാനായ് വൈരികളും വന്നെത്തീലേ...
ആ ധന്യനിലാവിൻ ജീവിത പാതകളിൽ പൊരുളെ....
വചനമെല്ലാം ഖുർആനിൻ...
അജബിലൊഴുകിയ മൊഴി മധുവിൽ....
അജമ് അറബിയിലൊരു നീതി...
അഖിലരിൽ തീർത്തുള്ള നിധി...
ചിന്തയെല്ലാം ചന്തം ഇസ്ലാമായ് സുധ....
അന്ധരേ ഈ വഴികളിലേക്കൊന്നിറങ്ങി വാ....
പുകൾ ശഫീഇലായിരം സലാം....
പൊരുൾ മദീന ദൂദരിൽ  തമാം......
മൗലാ.............. 2
..........
ആദർശപ്പാട്ടുകളനവധി പാടിയ പൂങ്കുയില്...
ആശ്വാസക്കാറ്റായ് മനതാരിൽ വീശിയ ചേല്...
ആലങ്ങൾ കുല്ലും വാഴ്ത്തിയ ത്വാഹാ നബിയോര്..
ആത്മീയ കണങ്ങൾ വിതറിയ ദീനിൻ തേൻ മലര്...
ലഹരിയാണാ തിരു ഇശ്ഖ്....
ലയനമായ് തരും ശൗക്ക്..... 
ഉരുവിടുന്ന സ്വലാത്തുകളിൽ...
എത്തിടും ആ ഓർമകളിൽ....
ആറ്റലിൻ മൊഴികൾ വഴികൾ തുടരാതിവിടം...
ആഴമില്ലാ ദുനിയാവിൻ ചതിയിൽ പെടും....
കൺ കാതുകൾ ഹബീബതാവണം...
ഖൽബിൽ മദീന വന്നു ചേരണം....
മൗലാ............. 2

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ