നൂറെ ഖൈറൽ വറാ
റൂഹേ ബദ്റൽ ഹുദാ...
സ്നേഹക്കുളിർ -
വീശും ത്വാഹാ സലാം....
മഹിയിലൊളി വിതറും താരമേ..
മധുര മദീന ദീപമേ....
മഹിത ദീനിൻ പ്രകാശമേ...
ത്വാഹാ സലാം....
മേരെ ദിൽ മെ നൂറെ...
മേരെ മന് മെ നൂറെ..
മേരെ ലബ് മെ നൂറെ...
......
ആദം നബി മുതലമ്പിയ ശ്രേണിയിലാകെ ജ്വലിച്ചവരെ...
ആദി പെരിയോനിൽ അഹദിയത്തിൻ പ്രഭ നായകരെ...
ആലം ആകെ -
വാഴ്ത്തിപ്പാടും സയ്യിദരെ...
കാലം കൗതുകമോതിയ
സ്നേഹ നിലാ കുളിരേ...
അവനിയിലഴകിന്റെ പരിപൂർണ്ണരെ..
അവനിലായടുത്തുള്ള മഹ്മൂദരെ...
കെഞ്ചും ഈ നെഞ്ചിൽ
മൊഞ്ചാണ് നൂറിന്നോർമകൾ...
അമ്പർ പൂ മണ്ണിൽ പാദം പതിക്കാനാശകൾ...
നൂറെ സലാം... റൂഹേ സലാം..
അനുപമ അതിഗുണ അഹ്മദ് നബിയിൽ പാടിടും ഗാനം....
അവിടമിലൊരു ഇടമാശയിലെഴുതും ഈ പ്രകീർത്തനം...
ത്വാഹാ കീർത്തനം...2
.............
ആരം മിഅറാജിന്റെ
ആദരമേറ്റ പ്രവാചകരെ...
ആരും എത്തീടാത്ത മർത്തബയേറിയ നബിമലരെ..
ഏതും സുന്ദരമാക്കും
മദ്ഹുകൾ വിരചിതമായ്...
ഏറിയെങ്കിലുമാ പുകൾ
തീരാ തേൻ മഴയായ്...
വേദപ്പൊരുൾ പകരുന്നു
പ്രിയ നബിയോർ...
വേഗം നെഞ്ചിൽ കുറിച്ചിട്ടു അനുചരരും....
നീളെ ഇന്നാകെ നേർമാർഗ
സരണി നിറം പാകി..
നൂറെ പൊൻ നൂറെ
ആ പാതകമലം പ്രഭ തൂകി..
നൂറെ സലാം... റൂഹേ സലാം..
അനുപമ അതിഗുണ അഹ്മദ് നബിയിൽ പാടിടും ഗാനം....
അവിടമിലൊരു ഇടമാശയിലെഴുതും ഈ പ്രകീർത്തനം...
ത്വാഹാ കീർത്തനം...2
.............
Comments
Post a Comment
♥️