മാണിക്യക്കല്ലിൻ വെണ്മ



രചന: സിയാദ് കണ്ണൂർ

മാണിക്യക്കല്ലിൻ വെണ്മ ചുരത്തണ
                          മുത്തൊളിനൂറാണ്
മന്താര തോപ്പിൻ ശോഭ പരത്തണ
                          മൊഞ്ചേറും പൂവാണ്) 2
മണ്ണും മരങ്ങളും വാഴ്തി പറയണ
                      '     ആരമ്പ നൂറാണ്
മാനത്തും താഴത്തും കീർത്തി മികയ്ന്തുള്ള
                            മന്നാന്റെ കനിയാണ്
       (മക്കത്തുതിച്ചുള്ള തിങ്കളാ
        ഹഖൊത്ത പുഞ്ചിരി തങ്കമാ) 2
             (അമ്പിയ മുമ്പരാം
             മുത്ത് റസൂലുള്ളാ .... ) 2
                           (............. )
(ഇരുളാർന്ന മണ്ണിലന്ന്
                        തിരുത്വാഹയണഞ്ഞ്...
ഇരു ലോക ശാന്തിയേകും
                          പ്രഭയന്ന് പകർന്ന്) 2
(ഉരുകുന്ന കതനങ്ങളേറെ സഹിച്ചൂ......
ഉലകമിലാകെ തിരുനൂറ് വമിച്ചൂ........) 2

ആനന്തമേറെ  തന്ന പുണ്യരായ രാജര്
ആലം കൊതിച്ച സ്വാന്തനമാണന്ത്യ ദൂതര്
                        അന്ത്യദുതര്
                                               (..........)
(വാനങ്ങളേഴും താണ്ടി
                         മിഹ്റാജിനൊളിവ്
മാലോകരെന്നും പാടി
                      അഴകാർന്നപൊലിവ്) 2
(സർവ്വരിലും പ്രകാശമായി വന്നവർ
സകലരിലും പ്രതീക്ഷയാണ് സയ്യിദർ ) 2

സൗഭാഗ്യമേറെ തന്ന വരാണാ ഹബീബര്
സന്താപമേറെ നീക്കിടുമഹദിന്റെ ദൂതര്
                    അഹദിന്റെ ദൂതര്
                                         (.............)

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ