മീമിൻ മദ്ഹെഴുതാൻ
രചന: അബ്ദുൽ മുജീബ് സൈനി
മീമിൻ മദ്ഹെഴുതാൻ
മധു ഇശ്ഖിൽ നുണയാൻ
മഹ്ബൂബെ പുൽകാൻ
മന മോഹം നേടാൻ
കരം ഖലമ് പിടിച്ചു ഖൽബാകെ വിറച്ചു
കണ്ണന്നെ പഴിച്ചു കർമം ചോദിച്ചു
................
മുത്തിൻ സുകൃതങ്ങൾ പൂക്കാൻ
ഹൃദ്ത്തിൽ നന്മാ നനവുണ്ടോ
അബൂബക്കറിൻ തീരം
അജബിശ്ഖിൻ സാരം
അതിലൊരുതരി വീര്യം
അറിയില്ലെൻ കാര്യം
ഉമറുസ്മാൻ വഴിയിൽ
ഉത്കൃഷ്ടർ അലിയിൽ
ഉണർവ്വിൻ അസ്ഹാബിൽ
ഉംറാ തിരു ളില്ലിൽ
ആ ഇശ്ഖിൻ ബഹറിൽ നോക്കി
അത് മൊഴിയാനില്ലിനി ഹഖ്
.............
പ്രണയത്തിൻ വരികൾ
പ്രാണാത്മക കവികൾ
പ്രകീർത്തന നദികൾ
പുളകം നഅത്തൂകൾ
ഉള്ളിൽ കേൾക്കില്ലാ
പൊള്ളും മനസില്ലാ
കൊള്ളും നിലയില്ലാ
തെല്ലും മധുവില്ലാ
എന്നാലും ആ സവിധത്തിൽ
വന്നെത്ര വഹ്ശികൾ ലുത്ഫിൽ
...............
കാണാ നയനങ്ങൾ
കരഞ്ഞെത്ര മുഖങ്ങൾ
കനവിൽ നബി തങ്ങൾ
കൈ ചേർത്ത സുഖങ്ങൾ
അവർ ചുണ്ടിൽ സ്വലാതും
അമലിൽ സുന്നത്തും
അകമിഷ്ഖിൻ പെയ്ത്തും
അജ് വഫ് ഞാൻ തീർത്തും
കഴിയാത്തവനാണീ ദാഹം
കരിഞ്ഞന്റെ മദ്ഹിൻ മോഹം
Comments
Post a Comment
♥️