അറിവിൻ നിലാവെ യാ നൂറൽ ഉലമ


രചന : ജാഫർ സഅദി ഇരിക്കൂർ

അറിവിൻ നിലാവെ യാ നൂറൽ ഉലമ...
അറിയാതെ തേങ്ങി ഞാനോർമകളിൽ.... 2
സഅദിക്കുയിരേകി മനമേകി മലര്... 2
തണൽ മരം മാഞ്ഞെന്റെ ഹൃത്തിൽ അലിഞ്ഞ്...
ഗുരുവേ കരഞ്ഞിടുന്ന്.... ആ മദദേകാൻ റബ്ബിൽ ഇരന്നിടുന്ന്......
........
ഉപ്പാന്റെ വാൽസല്യം..ഉമ്മാന്റെ ലാളിത്യം...
എല്ലാം അയ്താമിന്നരുളിയ നൂറ്....
കനിവിൻ നിലാവ്... കരുണാ ഹിലാല്....
ഇൽമിൻ പ്രഭാപതി എം എ ഉസ്താദ്..... 2
സഅദിയ്യക്കായ് അർപ്പണമേകി ഹയാത്ത്...
സഅദിയ്യക്കാത്മീയ മദദേകിടുന്ന്...... 2
അങ്ങിവിടം മായുകില്ല....
അങ്ങില്ലാത്ത സഅദിയ കണ്ണീരിലാ.... 2
........
കൃതികൾ മനോഹരം... അതിലേറെ ചിന്തകരം...
എം എ ദ്വയാക്ഷരം കലമിന്റെ സാരം....
സുന്നീ കൈരളി ..... സമസ്തയാം പൂവൊളിക്ക -
കേകി ഏറെ മുന്നിൽ നയിച്ച്...... 2
അമ്പിയർക്കനന്തരരായ്.... അമ്പിളി തോൽക്കും
ത്വാഹാ തൻ ആശിഖുമായ്.... 2

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ