ഫജ്‌റിൻ സുഗന്ധത്തിൽ
ഫജ്‌റിൻ സുഗന്ധത്തിൽ അലിഞ്ഞു കൊണ്ട്
പതിവായ് ഉയർത്തി ഞാൻ കരങ്ങൾ രണ്ട്
പലവിധ പരാതി ഉരത്ത് കൊണ്ട്
പാപി പറയുന്ന കഥകൾ കേൾക്ക്...
എവിടെ സുജൂദിന്റെ അധിക സ്വത്ത്
എവിടെ സുബ്ഹാനെ നിൻ സിഖ്റിനോത്ത്... 2
കാലം അപകടം നിറഞ്ഞതല്ലേ
കാലിടറി ഞാനും വീണതല്ലേ...
എവിടെ ഹറാമില്ലാ വഴികൾ കാട്ട്
എവിടെ ഹലാലിൻ തൻ അഹ്‌ലും കാട്ട്
പകലിൽ മാന്യനായ് നടന്നതല്ലേ...
പാതിരാവിൽ
കാത്ത് നിൽക്കുന്നു ഞാൻ കൃപയുമോർത്ത്...
കദനങ്ങളടിയും കടപ്പുറത്ത്...
കനിവിൻ കവാടങ്ങൾ തുറക്കൂ നാഥാ..
പതറാതെവിടെന്നെ നയിക്കൂ നാഥാ...
Comments
Post a Comment
♥️