മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള
മന്ദാരപ്പൂവൊത്ത് മക്കത്തുദിച്ചുള്ള
മുത്താണ് നൂറുള്ളാ...
മന്നാനയച്ചുള്ള മലരായണഞ്ഞുള്ള
സ്വത്താണ് സ്വല്ലള്ളാ...(2)
അനുരാഗപൂവിതാണേ...
അതിലാശ തീർക്ക് കോനേ...(2)
അഭിലാഷം എൻ ഹബീബരാ ...
സിറാജുൽ മുനീറേ...
സദാ എന്നമീറേ..
പാപങ്ങൾ ചെയ്തേലുമങ്ങ്
പൊറുക്കൂലെ ഉമ്മത്ത്....
പാവങ്ങൾ പാടുന്ന പാട്ടില്‍
കാണൂലെ റാഹത്ത്...
കാദങ്ങൾ ദൂരെയിവന്ന് നള്റേകണേ... (2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
സിറാജുൽ മുനീറെ.... സദാ എന്നമീറെ....
ഹഷ്റിന്റ്റെ ചൂടിലണയും നേരം വരുകില്ലേ...
ബിഷ്റിന്റ്റെ ദൂദരുമന്ന് ശഫാഅത്തിലേകില്ലേ...
റബ്ബിന്റെ മുന്നില്‍ ചെന്ന് സജദാ നബീ...(2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
സിറാജുൽ മുനീറെ.... സദാ എന്നമീറെ....
കുറ്റങ്ങൾ തെറ്റുകളേറെ പെരുത്തു
റസൂലള്ളാ...
മാറ്റങ്ങൾ എന്നിലണയണമെന്റെ
ഹബീബള്ളാ...
കനവിന്റെ കോണിൽ വന്ന്
തുണയേകണേ...(2)
യാഹുബ്ബീ യാഖൽബീ
തുണയേകണേ...
സിറാജുൽ മുനീറെ.... സദാ എന്നമീറെ....
Comments
Post a Comment
♥️