മണലും മണ്ണുമോതും
മണലും മണ്ണുമോതും മഹ്ബൂബിന്റെയോർമ...
സൗഹാർദങ്ങളെഴുതി വീശും കുളിർക്കാറ്റ് പാറും പറവകൾ പാടുന്നുവാ നന്മ..... 2
നബിയുള്ള...ഹബീബുള്ള മുഹമ്മദ് റസൂലുള്ള.... 2
.......
ശിരസേന്തി സുഖമേറി ഇബ്ലുകളും കുളിരൂറി....
ശജറും ഹജറും പ്രണയത്തിൻ മധുഗീതി..... 2
ഒരുമയിലായ്... ഒരു മനമായ്....
നബിയന്നേകിയുള്ള സുമഭംഗി....2
ആ പാതകൾ തുടരൂ... ആ വീഥിയിൽ പടരു...
ആ തേൻകണം നുണയു.. ആ പൂ മനം അറിയു... 2
സൗഹാർദം... സൗരഭമിൽ...സൗഗന്ധിയാ നബി...
നബി...
........
സൗറിന്റെ അകതാരിൽ മാടപ്രാവും കൂട്ടിരുന്ന
ഓർമകൾ....
വല നെയ്തുള്ള ചിലന്തി അനുരാഗം പറയും
വർണ്ണക്കൂട്ടുകൾ... 2
സ്നേഹമിതാ... മോഹമതാ...
സരളം സാന്ത്വനങ്ങളാലിതാ.... 2
സ്വല്ലി അലാ ഹബീബീ...
സല്ലിം അലാ ത്വബീബീ....2
യാ നൂറൽ അൻവാരി യാ ബദ്റ തമാമി....
നബി..
...
Comments
Post a Comment
♥️