Mashup ബിസ്മിയും ഹംദും
ബിസ്മിയും ഹംദും സ്വലാത്തും സലാം ഓതുന്നെ...
വിസ്മയിക്കും നിമിഷം ഞങ്ങൾ തുടങ്ങീടുന്നേ..
അസ്തമിക്കും ശംസിനെയും മടങ്ങാൻ ചൊന്നെ
മുസ്തഫ നബി തങ്ങളിൽ സ്തുതി ഇതാ പാടുന്നേ.
( ××× )
വിസ്ത്രുതമുലകത്തിൽ റഹ്മത്തായുദിച്ച്
വിശ്രുത നിഅമത്തിൻ മണി മുത്ത് വിതച്ച്.....2
മുസ്തഖിമായ വഴി തന്നിൽ നമ്മെ നയിച്ച്
മുത്തേ മദ്ഹിന്നിശൽ
കൊട്ടിപ്പാടും തകതിമി താളം
.............................
ബദറുൽ ഹുദാ യാസീനൻ
നബി ഖറജ അന്നേരം
വളർകൊടി മൂണ്ടെണ്ണം
കേട്ടിടൈയതിലുണ്ടെ - അബ് യള്
വർണ്ണമതാ പിൻ രണ്ടും അസ് വദുമാമേ...
സദദ കുടയ് കേൾക്കുമ്പോൾ
ഇരു തലമാം ഉണ്ടാകും
അതിന നബി തൻ തോളർ
മിസ്ഹബുമാമേ
അവരിത് കനവിട് ചെയ്താലരുമാ നിര നിരയായെ
..................................
ഫാത്തിമത്ത് സുഹ്‌റാന്റെ
സുമംഗല സുദിനം വന്നണഞ്ഞല്ലോ
ഖാത്തിമുന്നബിയാരെ...
പ്രിയ മകൾക്കാനന്തം നിറഞ്ഞല്ലോ
മക്കത്തെ മണിപ്പന്തൽ ഒരുങ്ങിയല്ലോ
അഞ്ച് ദിക്കെങ്ങും തോഴിമാരും നടക്കുന്നല്ലോ
പറവകൾ മദ്ഹോദി പറക്കുന്നല്ലോ
പാരിൽ മണി മണി ഒളി തൂകി ഇരിക്കുന്നല്ലോ
മാനം പൊൻതാരങ്ങളും
മാടി വിളിക്കുന്നല്ലോ
മനങ്ങളിൽ സുഭർഗീത തുടിപ്പാണല്ലോ
°°°°°°°°°°°°°°°°°°°°°°°°°°°
മാണിക്യ മലരായപൂവീ
മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരീ.. വിലസിടും നാരീ... 2
ഖാത്തിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്....2
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ച്...2
...................................
സുര ലോക മണി ഹൂറുല്ലിസാനിങ്ങളെ...
സുഖം നൽകാൻ പുരുഷർക്കുള്ളഹ് ലീങ്ങളെ
................................
യഅക്കൂബ് നബിക്ക് പ്രിയമുള്ള മകനായി
യൂസുഫ് വരവായീ നല്ല
യൂസുഫ് നബി തൻ അഴകിന്റെ മഴവിൽ
ഒളിയായി നിറവായീ
..................................
കാഫ് മല കണ്ട പൂങ്കാറ്റെ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാടിന്റെ
മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ - 2
ആമിനക്കോമന പൂമകനായ്
ആരംഭ പൈതൽ പിറന്നിടുന്നു
ആരമ്പ പൈതൽപിറന്ന നേരം
ആനന്ദം പൂത്തു വിടർന്നിടുന്നു
...............................
ചെമ്പകപ്പൂ തേനിദളധരം
ചന്ദിര സുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നൂഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി...
മൊഞ്ചായ മൊഞ്ചുകൾക്കഖിലം
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചെഞ്ചലപ്പൂ ഒളിവണ്ടിൻ മിഴി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞെ.
(ചെമ്പകപ്പൂ)
. ..........
കദളിപ്പുവിൻ മധു കാണുമ്പോൾ
കദനം നീങ്ങി കുളിർ ചൂടുമ്പോൾ
കഥ മറന്നു കരം നീട്ടുന്നു
ഖലീലുള്ളാഹി ഇബ്റാഹീമി - 2
കൊതിച്ചു തന്റെ ഹായത്തിലേറെ
കഴിഞ്ഞ കാലം കൊഴിഞ്ഞ നാളും
ഖദിമയോന്റെ ഖുദ്റത്താലെ
കഴിയുന്നൊരു ശിശുപോൻ നൂലെ
(കദളിപ്പൂവിൻ)
...................................................
ഒട്ടകങ്ങൾ വരിവരിയായ്
കാരക്ക മരങ്ങൾ നിരനിരയായ്
ഒത്തിടവെ ഉയരത്തിൽ മലയുള്ള
മരുഭുമി വിലസിടുന്നെ - 2
- - - - - - -
മിസ്റിലെ രാജൻ
അസീസിന്റാരമ്പ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും
സീനത്തൊളി രാജാത്തീ...
ഇഷ്ട്ട കടലിന്റെ
മോസ് പൊട്ടി മറിഞ്ഞല്ലൊ
ഇമ്പക്കനി യൂസുഫ് നബിയിൽ
നിറഞ്ഞല്ലൊ...
(മിസ്റിലെ)
- - - - -
ആറ്റൽ നബിയുടെ മകൾ ഫാത്തിമാ
അലി ഹൈദറിൻ പ്രിയ വിടർ ഫാത്വിമാ
ആശിച്ചൊരുറുമ്മാൻ പഴം തിന്നുവാൻ
അത് പൂമാരാനോട് പറഞ്ഞു വാങ്ങാൻ - 2
ആറ്റി പോറ്റി ബിടർ പറഞ്ഞൊരാശാ..
അത് സാധിപ്പിക്കുവാൻ ഇല്ലല്ലൊ കാശാ .. 2
അത്ര മേൽ ദരിദ്രമാം അവർ പരിശാ
അതിനാലുള്ളം തന്നിൽ ഏറി നിരാശാ ...
(ആറ്റൽ)
........................................
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിൻ തേനി ശല്
ഹാലിളകും കുഫിർ കൂട്ടത്തില്
അന്ന് കലിമത്തുറപ്പിച്ച പൂങ്കരള്
നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ
ഖൽബിൽ നീറുന്നു ആ കഥ ഓർത്തിടുമ്പോൾ
നെറികെട്ട ഉമയ്യത്ത് യജമാനൻ
അന്ന് നരകിപ്പിച്ചു മതം മാറി വരാൻ
.................................
അബൂബക്കറ് സിദ്ദീഖിൻ പൂമോൾക്ക് ആരമ്പമേറുന്ന കല്യാണം
അശ്റഫുൽ ഖൽഖ് നബിയോരിൽ ആയിഷക്കാനന്ദ കല്യാണം
ചന്തിര സുന്ദരി ബീവിക്ക്
ചിന്തയിൽ വിരിയുന്ന കല്യാണം
ഒളി തെളി വിളങ്ങുന്ന മഹ്മൂദിൽ
മണി മങ്കയിണങ്ങുന്ന കല്യാണം
.....................................
മക്കത്തെ ജബലുകൾ കിടു കിടുത്തെ
ശക്തനാം ഉമറിന്റെ വരവറിഞ്ഞ്
ഹഖൊത്ത മുഹമ്മദിൻ ശിരസ്സറുത്ത്
മക്കയിൽ കൊണ്ട് പോകുമെന്ന് കല്പിച്ച്
ഉടവാളൂരിയെടുത്ത്, ഉമറതാ കുതിര പുറത്ത്
ഉശിരതാ കാണിച്ചിട്ട്
ഉതിമങ്കം പുറപ്പെട്ട്, ഉലകിന്റെ തെളിദീപം കെടുത്തുവാൻ വേണ്ടി - 2
......................................
പതി പലതിലും സ്തുതിയോതി
മക്കയിലൊക്കെയും ഇടവിനാൽ വടവിനാൽ ഉടയവൻ കനിഞ്ഞുള്ള
നബിയുള്ള കല്ലിയാണമേ...
നബിയുള്ള കല്ലിയാണമേ.....
...... .......... .......... ............
************** ******************
ആരംഭ താരക മുത്തേ
അലി സ്വഹാബത്തെ
അറിവിന്റെ ആകെയും സത്തേ....
അലി പുലി റളിയള്ളാവേ..2
വരനലിയാരന്ന് ഇനയാകുന്നേ...
വധു നബി തൻമകൾ ഫാഥ്വിമയന്നെ....2
ആനന്ദത്താലേറ്റം സുറൂറിലാന്നെ
വൈവാഹിക തേരിൽ നടന്നിടുന്നെ....
Comments
Post a Comment
♥️