Mashup ഗുണ മണിയായ
ഗുണ മണിയായ റസൂലുള്ളാഹ്
തണി പകരും ഗുരു നൂറുള്ളാഹ്
ഇഹ പര നബിയാം ഹബീബുള്ളാഹ്
ഇറയോന്റെ കനിയെ സ്വല്ലല്ലാഹ് (2)
പതി മക്കത്തുദിത്തുള്ള മലരല്ലെ
പരിശുദ്ധ കതിരൊളി ബദ്‌റല്ലെ
പരിമള സുരഭിലെ കാവല്ലെ
പെരിയോന്റെ ഖുദ്‌സിലെ മയിലല്ലെ (2)
(ഗുണ)
ആറ്റല്‍ നബിയുടെ മകള്‍ ഫാത്തിമ
അലി ഹൈദറിന്‍ പ്രിയ വിടര്‍ ഫാത്തിമ
ആശിച്ചൊരു റുമ്മാന്‍ പഴം തിന്നുവാന്‍
അത് പൂമാരനോടായ് പറഞ്ഞു വാങ്ങാന്‍ (2)
സുന്ദര നാളല്ലെ ഇന്നിതാ മീലാദല്ലെ
അമ്പിളി സന്തോഷ പുഞ്ചിരി തൂകിടുന്നെ
ആനന്ദ പൂവിനിന്ന് സ്വാഗതം പാടിടുന്നെ
മര്‍ഹബാ നൂറ ഐനി
മര്‍ഹബാ ജദ്ദല്‍ ഹുസൈനി
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിന്‍ തേനിശല്
കാടിളകും കുഫ്ര്‍ കൂട്ടത്തില്
പുണ്യ കലിമത്തുറപ്പിച്ച പൂങ്കരള്
നേരിട്ടൊരഗ്നി പരീക്ഷണങ്ങള്‍
നേരിന് വേണ്ടി സഹിച്ചിടുന്നു
ഏക ഇലാഹിൻ ദീന്‍ വഴിയില്‍
പതറാതെ നിന്ന മഹാനവര്
ആലം വാഴ്ത്തി പാടുന്ന
ബിലാല്‍ റബാഹാ റളിയല്ലാഹ് (2)
കിളിയെ ദിക്‌റ് പാടി കിളിയേ
സുബ്ഹിക്ക് മിനാരത്തില്‍
വലം വെച്ച് പറക്കുന്ന
ദിക്‌റ് പാടി കിളിയെ നീ നില്ല്
നീല മേലാപ്പിട്ടൊരാകാശത്തിന്‍
അപ്പുറത്തെ സുവര്‍ഗത്തിന്‍
അതൃപ്പങ്ങള്‍ കാണുന്നുണ്ടോ ചൊല്ല്
അതൃപ്പങ്ങള്‍ കാണുന്നുണ്ടോ ചൊല്ല്
കിളിയെ ദിക്‌റ് പാടി കിളിയേ.....
മാന്യമഹാനവരായുള്ള
മാലിക്ക് ദീനാര്‍ റളിയള്ളാഹ്
കാസര്‍ഗോഡ് മറഞ്ഞുള്ള
മാനിതരാം തിരുനൂറുള്ളാഹ്
മാനിതരാം തിരു നൂറുള്ളാഹ്
മുഹമ്മദ് നബി സ്വല്ലല്ലാഹ്
തേനൂറും നൂറുള്ളാഹ്
മുഹമ്മദ് നബി സ്വല്ലല്ലാഹ്
തേനൂറും നൂറുള്ളാഹ്
മക്കാ മണലാരണ്യക ദൂതാ
ഹാശിം വംശ നിലാവാ
മക്കാ മണരാണ്യക ദൂതാ
ഹാശിം വംശ നിലാവാ
മുഹമ്മദ് നബി സ്വല്ലല്ലാഹ്
തേനൂറും നൂറുള്ളാഹ്
മുഹമ്മദ് നബി സ്വല്ലല്ലാഹ്
തേനൂറും നൂറുള്ളാഹ്
Comments
Post a Comment
♥️