Mashup ആകെ ലോകക്കാരണ


ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും
ആദി ജ്യോതിപ്പൂരണ  വിത്തൊളി യാ റസുലെ 3
ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2 
വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി 
മരൂഭൂമി മക്കനാട്ടില്‍  ഹാശിം ഖുറൈഷി വീട്ടില്‍ 
അലങ്കാര മുഹമ്മദ് പേരൊളിവാലെ 

പണ്ട് പായക്കപ്പലിലേറി വന്നതാണേ ദീനും 
കൊണ്ട്‌ വന്നത് മാലിക്കു ബ്‌നു ദീനാറാണേ -2

ഉമ്മാന്റെ കാലടിപാടിലാണ് സുവര്‍ഗം ഓര്‍ത്തോളി 
ഉദിമതിയാം മുത്ത് മുഹമ്മദിന്‍ തൂമൊഴി ഉള്ളിലുറച്ചോളീ
അമ്മിഞ്ഞപ്പാലിന്‍ മധുരം ഇന്ന്് മറക്കാമോ - 2
ആയിരം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മയായിടുമോ (2)
(ഉമ്മാന്റെ)

യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം 
എത്തിക്കുന്നോര്‍ക്കല്ലാ..വര്‍ഷിക്കും സഹായം 
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള 
മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗ്ഗത്തിലത്താഴം (2)

എല്ലാം പടയ്ത്തുള്ള ഖല്ലാഖുടയോനെ
എല്ലാര്‍ക്കും കാരുണ്യം ഏകുന്നോനെ 
എന്റെ ജല്ലജലാലായ തമ്പുരാനെ
(എല്ലാം പടയ്ത്തുള്ള)

സുവര്‍ഗത്തിന്‍ മിഹ്‌റാബില്‍ സുന്ദരമായൊരിസ്മുണ്ട് 
സയ്യിദരാം മുഹമ്മദില്‍ സമ്പൂര്‍ണനാമം 
അല്ലാഹു അക്ബര്‍ എന്ന് തുടങ്ങി 
മുഹമ്മദ് റസൂലിനാല്‍ വിളങ്ങി 2

ആരാണീ ലോകത്തെ ഉണ്ടാക്കാന്‍ കാരണം 
ആദ്യത്തെ നൂറായി വന്നുള്ള താരകം 
അവരാണ് റഹ്മത്തുല്‍ ആലമീന്‍ എന്നവര്‍ 
അല്ലാനെ വിവരിക്കാന്‍ അവതാരം ചെയ്തവര്‍ 

മാണിക്ക്യ മലരായ പൂവി 
മഹതിയാം ഖദീജ ബീവി 
മക്കയെന്ന പുണ്യ നാട്ടില്‍ 
വിലസിടും നാരി 

മിസ്‌രിലെ രാജന്‍ അസീസിന്റാരമ്പ സൗജത്ത് 
മിന്നി തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി 
ഇശ്ക്കക്കടലിന്റെ മോസ പൊട്ടി മറിഞ്ഞല്ലൊ 
ഇമ്പക്കനി യൂസുഫു നബിയില്‍ നിറഞ്ഞല്ലൊ.. 
കുസുമത്തിന്‍ പൂവിനെ തേടും വണ്ടായി സുലൈഖയും
കൂടിപ്പുണരുവാന്‍ തക്കം പാര്‍ത്ത് സുമുകിയും

ത്വാബതീ ബുറൈഹാനാ ത്വാഹത്വീബുഖുലു ബീനാ 2 മധുവിൻ മലരെൻ മനമിൽ കുളിരെൻ അഴക് നൽകുമി മൽജാനാ .. 2 (സ്വല്ലള്ളാ... )

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ