മനസ്സുള്ളില്‍ മുഹബ്ബത്തിന്‍


Add caption

മനസ്സുള്ളില്‍ മുഹബ്ബത്തിന്‍ വനിയിലെ

മലര്‍ മുത്ത് മണിയാണെന്‍ റസൂല്...

മാനം ഏഴും ഏറും വര്‍ണ്ണ 

മഴവില്ലിന്‍ അഴകുള്ള ജസദാണവര്‍ക്ക് ചേല്...

സ്വര്‍ഗ്ഗ ബാബതിന്‍ മീതെ 

സവിസ്മയ സുരഭിതമായ് തീര്‍ത്ത നാമം

സ്വപ്ന സുന്ദര സുവന മദീനയില്‍

മണ്‍ തരിയായ് ഇല്ല ഭാഗ്യം

.أنت ھادي يا خيرَ الوري 

أنت شفيعٌ دونَ المِري (٢)

കാഞ്ചന വനിയിലെ തിങ്കളേ

താരകമോ ഉദി തങ്ങളെ

( മനസ്സുള്ളില്‍... )

ആകെ ലോകം തീര്‍ത്തതും

അഹദിന്‍ ഹബീബിന്‍ ഒളിവ്

ആദി വംശ പിതാവിനും

നൂറാറ്റലാലെ ഇളവ്... (2)

പതി മക്ക മണ്ണില്‍ ഉദയം പിറന്ന

സ്വലവാത്തിന്‍ മന്ത്രണമാഴുക്കി

പദമാലി കൊണ്ട   ് മദ്ഹിന്റെ പേടകം

തീര്‍ത്തു വെച്ചു ഞാന്‍ ബാക്കി

ജഗനാഥന്‍ തണി... ജയമേറുന്നോളി.. (2)

( മനസ്സുള്ളില്‍... )

അന്ന് തൈ്വബ മണ്ണിനെ

പുളകം പുണര്‍ന്ന മേനി

ഒന്ന് ഇഷ്ഖാല്‍ പുല്‍കിടാന്‍

വന്നോരുവൈസുല്‍ ഖര്‍നി.... (2)

മദ്‌ഹോതി മിമ്പറിന്‍ മീതെ

കഅ്ബിന്റെ ശീലിനുണ്ട   ് മികവ് 

മനം നീറി ബുര്‍ദയാല്‍

ശമനം നേടി ഇമാമരില്ലേ തെളിവ്

ചലനം നിന്നിടും നേരം കാണണം

കൂടെ മംഗളം കൂടാന്‍ കൂട്ടണം....

( മനസ്സുള്ളില്‍... )

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ