പരിപാലകൻ
പരിപാലകനാം ഉലകിന്റെ തമ്പുരാനേ
പരിഭവമേതും നീക്കുന്നേൻ മന്നവാനേ
ഇഹവും പരവും ഈ ചരാചരവും
നിറയും സ്തുതി തൻ ഉടയോനവനെ
യാ വാഹിദേ.... യാ മാലികെ
യാ ഖാലികെ.... യാ നൂറേ
ഈമാൻ ഇസ്ലാമിലും
ഇഹ്സാൻ അകതാരിലും
കൊണ്ടാൽ സുബർഗമിൽ നീ ചേർത്തതാ
ചതുരാത്മ വേദം കൊണ്ട് പ്രണയം മണ്ണില്
പാകുന്നു നാഥനിലാഹിൻ വഴിയേ മുർസല്
കുർസിന്റെ അതിപതി രാജ
റബ്ബാണ് അർഷിലെ തേജാ
തുണയേകിടെന്നും മാലികെ
യാ വാഹിദേ.... യാ മാലികെ
യാ ഖാലികെ.... യാ നൂറേ
പാലകാ പര മോചകാ
പരകോടി തൻ സുഖദായകാ
അതികാരതോളുകളിൽ
പ്രതികാരം ചൂടുമ്പോൾ
പ്രജ ലോകം ഓർക്കണം
നാഥനുണ്ടടാ
സുഖവാസമരുളി ലോകമിൽ പരമാനന്ദവും
സമമായ് പരിപാലിചിടുന്നാ നാഥനും
ഖുൽ ഹുവല്ലാഹു അഹദേ
ലം യകുൻ കുഫുവൻ അഹദേ
അള്ളാഹു യാ ദൽ ജലാലെ
യാ വാഹിദേ.... യാ മാലികെ
യാ ഖാലികെ.... യാ നൂറേ
http://www.noorehabeeb.blogspot.com

Comments
Post a Comment
♥️