ആരാരും കാണാതീ

 

ആരാരും കാണാതീ രാവിന്നിരുളിൽ 

ഞാനൊരു മദ്ഹെഴുതീ.....

കണ്ണുനീർ മഷിയാക്കി 

ഖൽബിൻ കടലാസിൽ 

നോവിന്റെ ശീലെഴുതീ....


രാവുറങ്ങുമ്പോഴും 

ത്വയ്‌ബ തൻ മണ്ണിൽ 

ഇന്നാരോ അതേറ്റുപാടീ ...

ഖുബ്ബത്തുൽ ഹള്റാഇൻ ചാരേ ഹബീബിന്റെ 

കനിവിൻ നള്ർ തേടീ ....

                 (ആരാരും )


പാതിരാ നേരത്തും വിറയാർന്നെൻ  അധരങ്ങൾ 

മൊഴിയും സ്വലവാത്ത് ....

മൂകമായ് തേങ്ങുമെൻ കണ്ണുനീരാൽ കവിളിൽ 

പൊഴിയും മുഹബ്ബത്ത് ....

  

        റൗള തൻ ചാരേ 

        വരാറുണ്ട് നൂറേ 

        പിടയുന്നൊരീ 

        ഖൽബകം ...

        വാരിപ്പുണർന്ന് ..

        കുളിരേറെ തന്ന് ...

        തഴുകാറുണ്ടാ 

        ത്വയ്‌ബകം .....

                     (ആരാരും )


കൺമുന്നിൽ കൂരിരുൾ 

ചായം  വിതറുമ്പോൾ 

വഴിവിളക്കായി

ത്വാഹാ ..

ചുവടൊന്നിടറുമ്പോൾ 

ഇരുകൈകളാലെന്നെ 

ചേർത്തണയ്ക്കുന്ന സ്നേഹാ ...

        കരളകം വിങ്ങുന്നു 

       കനവിൽ വരാമോ 

       കാത്തിരിക്കും  

       ഹബീബേ ...

       അകതാരിൽ 

       ആവോളം

       അനുരാഗമാൽ  

       എന്നിൽ 

       ചേർന്നിരിക്കും

       ത്വബീബേ ...

www.noorehabeeb.blogspot.com

                (ആരാരും)

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ