അഹദിന്റെ ദൂദരണഞ്ഞു
അഹദിന്റെ ദൂതരണഞ്ഞു
അറിവിന്റെ കനിവ് ചൊരിഞ്ഞു
അഴകിന്റെ നൂറ് പരന്നൂ യാ റസൂലല്ലാ
അജബിന്റെ സൗരഭമാണോ യാ ഹബീബല്ലാഹ്
ഉലൂമിനാൽ ഉലകവും ഉന്മാദമറിയുന്നു
സ്വലാതിനാൽ സ്വഹാബതിൻ അധരങ്ങൾ നിറയുന്നു
പാപിയാം ഞാൻ തേടുന്നേ,കേൾക്കണം ത്വാഹാ
പാവനമാം ശഫാഅതിൽ കൂട്ടണം റാഹാ
മണൽ തരി പ്രണയം ചൊന്നൂ...
മരങ്ങളും സലാം പറഞ്ഞൂ..
മേഘവും തണൽ ചൊരിഞ്ഞൂ
മഹബ്ബത്തിനായ് കരഞ്ഞതും..
ഇലാഹിന്റെ കലാമ് കേട്ട് മനങ്ങളും അലിഞ്ഞ് ചേർന്ന്.....
റസൂലായ മുഹമ്മദോരെ സലാമിന്നണിയിൽ ചേർന്ന്
നൂറുല്ലാ.......ഹ്
ആ....
സ്വല്ലി അലാ റസൂലല്ലാഹ്
സ്വല്ലി അലാ ഹബീബല്ലാഹ്
അനന്തമാം വാനം താണ്ടി
അഹദിന്റെ ഓരം തേടി
മുഅ്ജിസത്തനവധിയേകി
മുനവ്വിറായ് പ്രഭയും തൂകി
പിളർന്നതാ ചന്ദ്രിക നോക്കി മുശ് രിക്കും അഹന്ത വിട്ട്
ശഹാദത്തുമേറ്റ് പറഞ്ഞ് നേരിന്റെ വഴിയിൽ ചേർന്ന്
നൂറുല്ലാ...ഹ്
ആ...
സ്വല്ലി അലാ റസൂലല്ലാഹ്
സ്വല്ലി അലാ ഹബീബല്ലാഹ്
Comments
Post a Comment
♥️