പ്രകാശ ദീനിൻ പ്രവാചകർ
പ്രകാശദീനിൻ പ്രവാചകർ പ്രിയ ഹബീബ് നൂറുള്ള...
പ്രമാണ സൂക്തം പ്രയാണ സത്യം അലയ്ഹി സ്വല്ലള്ളാ
തണി തുറന്നു ലാമ്... പടർന്നു മീമ്... മലർ ഹുദാ മുല്ല...
അഴകവർണ്ണനീയം..മഹനീയം..കുളിർ തരും പൊരുളാ
നിധി ഇലാഹിലുള്ള നൂറാണ്.....
പറഞ്ഞതെല്ലാം ഹയ്റാണ്......
ഉണർത്തു ദീനായുയർന്നു ഇസ്ലാമ്....
ഉദിത്ത നേരിന് മുഹമ്മദീയിസ്മ്......
യാ നൂറമ്മിനൽ അൻവാർ......
യാ സിറമ്മിനൽ അസ്റാർ........ 2
യാ റസൂലള്ളാ... യാ ഹബീബള്ളാ......
യെഹെ മെരെ മൗലാഹെ മെരെ ആക്കാ ഹെ പ്യാരാ..
യെഹെ മെരെ മൗലാ മെരെ ആക്കാ പ്യാരാ....
.............
ഇരുളോരമിൽ പൊരുളാകെയും _
തെളിവേകി കരളായോര്.....
പഴി നീക്കിയും വഴിപാകിയും -
അഴകുള്ള മൊഴിയായോര്...... 2
അലിവിൻ പ്രഭാ പരന്ന തീരമോതിടും സ്മൃതികൾ...
അകതാരിലാകെയും ഹിദായത്തിൻ പ്രകാശങ്ങൾ.. 2
തിരു നൂറാണുലകിൻ കാവല്‍....
ഗുരുമലരാണിഷ്ക്കിൻ കാതല്‍......
ഈമാനുരത്ത കലാമ്... ഇഹ്സാൻ പെരുത്ത ഇമാമ്..
കനിവാലെ കരം കോർത്തു കരയുന്നോരിൽ...
കലമാലെ മഷി ചേർത്തു മദ്ഹാ നബിയിൽ.....
യാ നൂറ....
യെഹെ....
................
കരയും ഫക്കീർ... അരുവായ് മുനീർ....
മറയാത്ത മണി ദീപമെ...
അലിഫിൻ തണൽ... അലിവിൻ കടൽ....
പതറാത്തൊരാദർശമെ.....2
ഇൻസായിവൻ പിറന്നതെന്റെ നൂറ് കാരണം...
Aഇനിയെങ്കിലും ഹബീബ് തന്ന പാത പുൽകണം...
അറിയാത്തവരിൽ അറിവാണത്...
നിറയാത്തവരിൽ നിറവാണത്......
ആ തീരമാണുലമാഹ്... ആ ദീപമൗലിയാഹ്....
പതറാതെ പടരേണം നൂറേ നബി....
പതിവായി പാടേണം മദ്ഹേ നബി....
യാ നൂറ....
യെഹെ....
.............
Comments
Post a Comment
♥️