ഉദിച്ച നിലാ
ഉദിച്ച നിലാ ബദ്‌റൊളിവ് സദാ
ഉലകതിലൊരുഹിത പതമേകി ഖുദാ...
സാദര തീരം നൂറ് നബി
സുര സാര സഹാരം ത്വാഹ നബി...
ത്വാഹ നബി തരുളാണ് നിധി
തരമൊഴുകിയ വരമേ തങ്കനധി
ആ സുഖ ദേശം ത്വയ്ബ പതി
സുമവാടിയിലാണെന്‍ ത്വാഹ നബി5
താരകമോ സദനം
ഒരു താമര പൂവദനം
ത്വയ്ബ മലര്‍ ഭവനം
ഒരു താജൊളിയോ സുവനം
( ഉദിച്ചനിലാ... )
ആദിയോന്റെ ഹാദി വന്നു..
ആദമിന്നും മുമ്പേ
ജ്യോതി മക്കാ.. വാദി ദിക്കാ..
നീതിയോതി.. അന്നേ.
അന്ന് തൊട്ട് ഇന്നോളമെല്ലാം ചൊല്ലി യാ നബി...
പൊന്ന് പോലെ മിന്നിടുന്ന പൂനബി..
പാരിടത്തില്‍ പാര്‍വണത്തേന്‍ പാല്‍നിലാ നബി...
പാകിയുള്ള പാതയെല്ലാം ഉന്നതി...
ഉന്നതിയുള്ള സന്നിധിയാണേ
മണ്ണിലെ മണിയറ മധുരിത റൗള..
( ഉദിച്ചനിലാ... )
തേന്‍ ചൊരിക്കും പൂങ്കനിക്കും
മേലെ മധുരം ത്വാഹാ
തേടിയെന്നും പാടി ഞാനും
പാട്ടിലെല്ലാം ത്വാഹാ...
പഞ്ചവര്‍ണ്ണ പൈങ്കിളി തന്‍ പാട്ടിലും നബി...
പാല്‍നിലാവായ് പെയ്തിടും മഴയോ നബി...
പുഷ്യരാഗം ലെങ്കിടുന്ന ചേലിലെന്‍ നബി...
പൂര്‍ണ്ണ ചന്ദ്രന്‍ തോറ്റിടും അഴകോ നബി...
ഉന്നതിയുള്ള സന്നിദിയാണേ
മണ്ണിലെ മണിയറ മധുരിത റൗളാ
( ഉദിച്ചനിലാ... )
http://www.noorehabeeb.blogspot.com
Comments
Post a Comment
♥️