യാ റസൂലല്ലാഹ് കരം




യാ റസൂലല്ലാഹ് കരം
നല്‍കണേ മൗലാ ത്വാഹ നല്‍കണേ മൗല
യാ ഹബീബല്ലാഹ് തുണ 
ഏകണേ മൗലാ ത്വാഹ ഏകണേ മൗലാ
( യാ റസൂലല്ലാഹ്...... )
ഉലകുള്ളില്‍ അഴകുള്ള നാട് മദീനത്തെ
മടിതട്ടില്‍ എനിക്കൊന്ന് കൂടണം 
മനസ്സിന്റെ അകത്തട്ടിലായ് വസിക്കുന്ന
മഹബൂബിന്‍ സവിതത്തില്‍ ചേരണം
( യാ റസൂലല്ലാഹ്...... )
അഖിലരില്‍ ആകെയും അകതാരില്‍ അലയുന്ന
അഴകുള്ളാരാശയാ യാ മൗല (2)
അതികമാം വിദൂരമല്ലാത്ത നാളിലായ്
അണയുവാന്‍ വിധി എന്നില്‍ കൂട്ടണേ
അഷ്‌റഫുല്‍ ഖല്‍ഖായ ദൂദര്‍ റസൂലിന്റെ അഹ്‌സനുല്‍ ഹുലുന്നില്‍ കാട്ടണേ
( യാ റസൂലല്ലാഹ്...... )
ബദ്‌റിന്റെ ചിരി തൂകും ത്വാഹ നബിയുടെ
ബദനുള്ള നാടിതു പുണ്യമേ (2)
ബശറരില്‍ ബിഷ്‌റിന്റെ ഗീതം പരത്തിയ
ബഹുമാന്യ റസൂലിന്റെ നാടല്ലോ...
ബഹറായി സ്വലാത്തും സലാമും അണയുന്ന
പരിശുദ്ധ റസൂലിന്റെ വീടല്ലോ
( യാ റസൂലല്ലാഹ്...... )

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ