ഒടുവിലെ ശ്വാസം

 



ചലനം നിലക്കുന്ന ദിനമോർത്തു ഞാനെ...

അകലം കുറക്കുന്ന ഖബ്റിലേക്ക്..

ആറാടി ഞാനന്നാറടി മണ്ണിൽ..

ആരോ ഒരാളായ് മാറിടും നേരം..

ആരോരുമില്ലാത്ത ഇരുളിന്റെയോരം..

...........

ഒടുവിലെൻ ശ്വാസം -

ഞാനെടുക്കുന്ന നേരം..

പിടക്കുന്ന ചുണ്ടിൽ 

അള്ളാനെ വേണം......

മടക്കത്തിനായിട്ടൊരുക്കുന്നു എന്നെ.

കിടക്കുക ഇനിയെന്നും തിടുക്കമില്ലാതെ......

...............

ഒടുക്കമായ് പൊന്നേ..

എടുക്കുന്നു നിന്നെ....

അടക്കുവാനവിടം

ഇടമൊന്നു തന്നെ...

മറയുന്ന നിന്റെ മാറുന്ന പേര്...

മനുജാ മയ്യിത്തെന്നാണത് നേര്...

..............

കരഞ്ഞവർ കരയും 

കഴിഞ്ഞല്പ നേരം...

കാവലായ് നിന്നിൽ

അമലുകൾ മാത്രം...2

മഴ പെയ്തു നമ്മൾ ഇരുന്നതാണിവിടെ.....

തോർന്നാൽ പോണം ദുനിയാവിതാണെ....

............

Comments

Post a Comment

♥️

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ