തിരയും തീരവും




✍️ *സലാം മറവഞ്ചേരി*

തിരയും തീരവും തിളങ്ങും  താരങ്ങളും 
തെളിവായന്റെ നാഥൻ കാത്തു വെച്ചുള്ളീ ലോകമേ 
കരയും കായലും കാറ്റും കാർ മേഗവും 
കര കാണാ കടൽ പോൽ  കാരുണ്യമാണീ ലോകമേ 

അഹദവനദിപതി അമലുകൾ പല വഴി വിതച്ചതും സുകൃതമതെ 
അറുതിയിലോരുതരി അളവതിലതു വഴി 
അറിയുവനടുക്കവനെ.. 

ആ കാരുണ്യമില്ലേലില്ല നമുക്കീ ലോകവും പരലോകവും 



ചിട്ടയിൽ കഴിഞ്ഞിടണം..  നാമെല്ലാം 
ശ്രേഷ്ടമദറിഞ്ഞിടണം 
ഇഷ്ടമിലൊരുമിക്കണം  ഇ  പാരിൽ  
ദുഷ്ടതയകറ്റിടണം 

ആ...  അളവില്ലാത്തനവധി അനുഗ്രഹം ചൊരിഞ്ഞു നാഥൻ 
അതു കാണാൻ ശ്രമിക്കാതെ അകന്നു ലോകം 

അറിവില്ലാതുലയ്ണ് അലയ്ണ് മനുഷ്യൻ  കാലം  കഴിയുമ്പോൾ കണക്ക് കൂട്ടാൻ എന്ത് സമ്പാദ്യം

എല്ലാം മറന്ന് കാലം കഴിച്ച് ദേഹം തളർന്ന നേരം 
എണ്ണാൻ കഴിയാത്ത അനവധി നിരവധി ദുർഗതിയുടെ സഞ്ചാരം 
എല്ലാം ഓർക്കും നാം ഏകൻ ഇലാഹിന്റെ വിളിക്കായ് കാതോർക്കുന്നാ നേരം 


ഇഷ്ടമതറിഞ്ഞിടണം  നമുക്കാ ശിക്ഷയാകറ്റിടണം 
തിന്മകളോഴിച്ചിടണം   നാമെല്ലാം 
നന്മകളുയർത്തിടണം 

ആ..  അറിവിന്റെ ആഴങ്ങളറിയാൻ കൊതി 
അതിനായ് ശ്രമിക്കുന്നോർക്കുണ്ട് പ്രീതി 

അലിവിന്റെ ആഷ്ച്ചര്യമാണെന്റെ നബി 
ആ പാതയിൽ നേടണം നിർവൃതി 

ഇൽമെ നുകർന്ന് ഈമാനറിഞ്ഞ് ഇഹ്ലാസുറച്ചിടെണം 
ഇടതടവതിലൊരു കടുമണിയളവിലും ഇടറാതുറച്ചിടെണം 
അഹദേ നീ നിന്റെ  കാരുണ കടാക്ഷങ്ങൾ  അലിവാൽ ഞങ്ങൾക്കതെകിടെണെ..
www.noorehabeeb.blogspot.com
 

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ