കറുപ്പെന്നും കഥകളിൽ


Join Whatsapp group Click here

കറുപ്പെന്നും  കഥകളിൽ വെറുപ്പിന്റെ കടവില് 

പടികളിൽ ചങ്ങല കിലുക്കം കേട്ടു 

വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ  പല്ലക്കിൽ

കനമുള്ള ചെങ്കോലിൻ  കിബ്റ്  കേട്ടു 


കഹനിന്റെ  കിതാബിലെ ഇടയിലെ ഏട്ന്ന് 

കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന് 

കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന്


തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം

ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ 

യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം 

അടിയാളിൻ മുതുകില് പതിച്ചു ചാർത്തി 

ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി 

കരിയിട്ട തൈലത്തിൽ നിറം മിനുക്കീ 

ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ 

വെളുപ്പിൻറെ  ചിറക് നോക്കി കിനാവ് നെയ്യും

കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല

കുരുന്നിളം ബിലാലോര് ഖബറ് മൂടി 

കിനാവിന്റെ മയ്യത്ത് ഖബറ് മൂടി 


കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ 

ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി 

അഹദഹദ് മുറിയാതെ  തൗഹീദിന്റൊലി കേട്ട് 

മാറത്തെ  കരിങ്കല്ലിൻ അകത്തിൽ തട്ടി 

ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച 

കിസ്മത്തിൻ മലരുകൾ ചൊരിഞ്ഞു റബ്ബ് 

ഉമയ്യത്തിൻ  കുലവമ്പ് തറവാട് ബദ്റില് 

ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ  


കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി 

ആലങ്ങൾ ബിലാലോരെ വാഴ്ത്തിപ്പാടീ 

ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട് 

അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി 

ഇരമ്പലിൻ  തിരയേറി സവർണ്ണത്വം തിമിരേറി 

കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി 

തിഹാം  മേലെ പറന്നവർ കാക്കകൾ ഇത് കേട്ട് 

കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു

ജബ്റാഈൽ  ഇറങ്ങിയേ വഹ് യോതി  ആയത്തിൽ 

അവർണ്ണത്വം  സമത്വവും ഹാജർ ചൊല്ലി

www.noorehabeeb.blogspot.com

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ