ആരോമൽ തെന്നൽ
Lyrics. Junaid Hasani Chorukkala
ആരോമൽ തെന്നൽ എൻ കാതോരം വന്നെ
ആമോദത്തോടെ തേനിശലോതിത്തന്നെ
മദ്ഹോതും പൂങ്കാറ്റിൻ മധുഗീതം എതിരേറ്റ്
ഒരു ഗാനം ഞാനും മൂളിപ്പാടുന്നേ....
എൻ നാദം കേൾക്കൂ നബിയോരേ
എൻ ഭാഗ്യം സ്നേഹത്തിരുനൂറെ (2)
അനുരാഗം പുതുമഴയായ് പെയ്തെൻ
ഖൽബിൻ കറയെല്ലാം കഴുകേണം
എൻ കരളിൽ വെന്തെരിയും പാപക്കനലും മെല്ലെയണയേണം
കനവിൽ വന്നൊരു നാളെൻ ചിര സ്വപ്നം പൂത്ത് പുലരേണം
ആറിൽ നീന്തിക്കുതിരാതെ ഞാൻ
നൂറിൻ പൊരുളും അറിയാതെ ഞാൻ
നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു
ത്വാഹാ..... ത്വാഹാ.......
കൂരിരുളിലലയുമ്പോൾ കണ്ണീര് പൊഴിയുന്നെ
ഖൽബുള്ളിലാ നേരം തിരുനൂറ് തെളിയുന്നെ
أزكي الصلوة عليك
الف سلام عليك
خذ بيدي خير الوري
نور الهدي
ഈ പാവം പഥികൾ പാപത്തിൻ ചുമടും പേറിയലയും നേരത്ത്
പാഥേയം ഇല്ലാതെ വഴിയിൽ ഉഴലും രാവിനിരുളത്ത്
അകമിൽ കുളിരേകും കിരണം ചൊരിയും നല്ല സ്വലവാത്ത്
ആറിൽ നീന്തിക്കുതിരാതെ ഞാൻ
നൂറിൻ പൊരുളും അറിയാതെ ഞാൻ
നാറിൻ വഴിയിൽ എന്നും എന്നും വഴുതിപ്പോകുന്നു
ത്വാഹാ..... ത്വാഹാ.......
കൂരിരുളിലലയുമ്പോൾ
കണ്ണീര് പൊഴിയുന്നെ
ഖൽബുള്ളിലാ നേരം
തിരുനൂറ് തെളിയുന്നെ
Comments
Post a Comment
♥️