ഭക്തി ഗാനം മാനത്തെ താരങ്ങൾ

 


മാനത്തെ താരങ്ങൾ....

മാലിക്കെ നിൻ പടപ്പുകൾ...

മാടി വിളിക്കുന്നു യാ അള്ളാ....

മനസ്സൊന്ന് തേങ്ങുമ്പോളതിൽ-

ഷിഫ കാണുമ്പോൾ..

അകതാരിനുൾ വിളി നീയാണള്ളാ..

സകല സൗഭാഗ്യം...നിറയുമീ ലോകം

ശുക്റുകൾ ചെയ്തുവോ

അർഹമായ വിധം...

പെരുകുന്നു പാപമതും......

ഹസ്ബുനള്ളാഹു നിഅമൽ വകീൽ

നിഅമൽ മൗലാ വനിഅമന്നസീർ..2

............

വലം കയ്യിൽ പതിനെട്ടും ഇടം കയ്യിലെമ്പത്തൊന്നും

എഴുതി വച്ചു നീ....

വെറും മണ്ണാലുടലിനെ അഴകിലും അഴകോടെ രൂപമാക്കി നീ...

കാവലായ് സൃഷ്ടി കുലമാകെയതിലും നീ -

അന്ന പാനമൊരുക്കി ഏതിലും...

ഉദരമിൽ ചേർന്നു കൊണ്ട്...

ഉണരുന്നു തേങ്ങിക്കൊണ്ട്...

ഉമ്മയാം സ്നേഹമതിൽ ചേലുണ്ട്..

സുബ്ഹാൻ..... റഹ്മാൻ......2

...........

മനസ്സൊന്ന് ഇലാഹോട്...

ഫിക്റത്തോടെ അടുത്തീട്..

അറിയുമാ പൊരുള്....

അകം ചേർത്ത് സുജൂദിട്...

അതിൽ കണ്ണീരൊഴുക്കിട്...

അകലുമിരുളുകള്.....

രാവും പകലും തന്ന്

കാരുണ്യമായ് നിന്ന് -

രാഗമതേതിലും നീയാമൊന്ന്...

മന്നാനെ നിന്നിൽ തേടി...

കനിവിന്നായ് കൈകൾ നീട്ടി...

ഇവനിലലിവരുളീടണേ....

അള്ളാ.....അള്ളാ.....2

............

Comments