നൂറേ നൂറുൽ അമീനേ
നൂറേ നൂറുൽ അമീനേ...
നൂറാണങ് ജമാലേ
ഇതിഹാസമെന്റെ റസൂലേ..
സ്നേഹത്തിൻ ഗീതം പാടി
ജ്ഞാന പ്രപഞ്ചമേകി
ഹൃദയങ്ങൾ ഭരിക്കുന്നോരത്ഭുതമേ
ജീവന്റെ അംശം പോലെ
ഖൽബിന്റെ താളം പോലെ
ഇഴുകിചേർന്നില്ലേ ലോകം അഖിലമേ
നേരിൻ വഴി ഒരുക്കി...
പേരിൽ ശിഫ പരത്തി
ഖൽബിൻ വിടവകറ്റി
മണ്ണിൽ അറിവ് പറ്റി...
മേലെ വാനം താണ്ടി
മേലായവൻ നൽകി
നിത്യം സുജൂദിന്റെ
സമ്മാനം തന്ന പുണ്യ നൂറേ..
മണ്ണിൽ കനിവ് വറ്റി
ഭൂവിൽ നിണം പുരട്ടി
മുത്തിന്റെ വചനം കിട്ടി
മുതലായി ശമനം എത്തി
ഈമാൻ തിളയ്ക്കുന്ന
ഹിറാ ഗുഹക്കുള്ളിൽ
ഈ ഉമ്മത്തിന്റെ മിടിപ്പായി
ജ്വലിച്ചു മുത്ത് ത്വാഹാ
Comments
Post a Comment
♥️