Mashup അമ്പവന്റമ്പിയായിൽ
അമ്പവന്റമ്പിയായിൽ മുംബർ ഹബീബ്
തിങ്കളായ് ലെങ്കിടുന്ന തങ്ക സിറാജ്
ഭംഗിയിൽ മങ്ങിടുന്നു സന്ധ്യ നിലാവ്
ചന്തമെഴും ചന്ദിരനാണെന്റെ റസൂൽ.....
*******
അല്ലാഹുവിന്റെ അന്ത്യ പ്രവാചകർ
കണ്മണി ത്വാഹാ റസൂലുള്ളാഹ്
അൽ അമീനിന്റെ സൗരഭ്യമേറുന്ന
മദ്ഹിന്നൊരുനാളും അതിരില്ല....
*******
മദീന നഗരമെ മധുര പൂങ്കാവനമെ
മുഹമ്മദ് നബി മറഞ്ഞ മഹൽ പ്രദേശമേ
മഹിയിൽ പുകൽ പെറ്റ മഹത്വമേറും സുവനമെ
മദീന മദീന പൂമദീന
മദീന മദീന പൂമദീന....
*******
മിഴി നീട്ടി നോക്കുമ്പോൾ അഴകായ് ജ്വലിക്കുന്നു
ത്വാഹാ റസൂലുല്ലാഹ് ഇഷ്ഖിനാൽ
മിഴി പൂട്ടി ഞാനൊന്നുറങ്ങിയാൽ കനവിൽ
വന്നെത്തും ഹബീബുള്ളാഹ്..
മുത്ത് നബിയുല്ലാഹ്.....
*******
അറബിക്കടലിന്റെ അക്കരെ നാട്ടിലെ
മുത്ത് റസൂലല്ലേ..ത്വാഹാ
പുണ്യ മദീനത്ത് അന്തിയുറങ്ങുന്ന
പൂർണ്ണ നിലാവല്ലേ.. ശോഭയിൽ
ലെങ്കും ഹബീബല്ലേ.....
*******
ചെന്താമരപ്പൂവിൻ നിറമുള്ള നബിയെ
മുല്ല മലരിൻ മണമുള്ള നബിയെ
അമ്പവനിമ്പ റസൂലായ നബിയെ
അഷ്‌റഫുൽ ബഷറായ
ത്വാഹാ റസൂലെ...
*******
കഥനം നിറക്കുമെൻ കണ്ണു നീരാലെ ഞാൻ
എഴുതുന്നു ത്വാഹാവേ
കനലാലെരിയും നെഞ്ചിന്റെ ചുടുരക്തം മഷിയാക്കി രാജാവേ...
ഇടറുന്ന പാപി ഞാൻ
പദമൊന്നു ചേർത്തിടാൻ
അരികിൽ നബിയോരേ
വിധിയില്ല പതികന്റെ സദനം
മദീനതൻ തണലാക്കി ത്വാഹാവേ....
*******
മക്കത്ത് പൂത്തൊരു ഈന്തമരത്തിലെ ഒരിലയായെങ്കിൽ...
ഹക്കൊത്ത റസൂലുല്ലഹ്
നട കൊണ്ട വഴിയിലെ
മൺതരിയായെങ്കിൽ.....
*******
ഉള്ളിലെരിയുന്ന വേദന ചൊല്ലുവാൻ
എന്റെ ഹബീബല്ലാതാരാണ്
മുല്ല മലരിന്റെ സാന്ത്വനമില്ലെങ്കിൽ
അല്ലലൊഴിയുന്നതെന്നാണ്.....
*******
കിനാവിൽ ഹബീബിനെ കാണാൻ കൊതിക്കുന്ന
ഒരു പാപി പാടുന്നിതാ...
വിഷാദങ്ങളാലെ ഞാൻ പാടുന്ന തിരുഗീതം
(കേൾക്കും നബിയെ അസ്സലാം)...... 2
*******
മുഹമ്മദ് റസൂലുല്ലഹ് കിനാവിലൊന്നണയുവാൻ
ഇനിയെത്ര രാവുകൾ ഞാനുറങ്ങണം...
ബദ്റൊളി തൂകുന്ന പുന്നാര പൂമുഖം
കാണുവാൻ ഇനിയെത്ര കാത്തീടണം...
യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്
യാ ഹബീബി യാ സനദീ യാ റസൂലല്ലാഹ്...
*******
സാഗരം ദൂരെ ഒളി ലെങ്കിടും നൂറെ
സാദരം ചാരെ അണയേണമിവൻ പൂവേ
ചൊല്ലിടുന്നിതാ നിലാവേ
സങ്കടങ്ങളേറി ഞാനേ....
ത്വയ്ബ തൻ ചാരെ ദിനരാത്രികളില്ലാതെ
ചൊല്ലി ഞാനേറെ സ്വലവാത്തുകൾ എൻ ജീവേ
കഥനമൊന്നു കേൾക്കു നൂറെ
കനവിലൊന്നു വാ നിലാവേ......
*******
ചേലൊത്ത പുണ്യ റബീഇൻ അമ്പിളി
വാനിലുദിച്ചുള്ള നേരം
താഴത്ത് മണ്ണിലെ കോടി ജന്മങ്ങൾ
പാടുന്നു പ്രേമ സംഗീതം
ത്വലഅൽ ബദ്റുവിലാസ്വര ജയഭേരിയുണർന്നു
തിരു ത്വാഹ തങ്ങളിലായിരം
സ്വലവാത്ത് മൊഴിഞ്ഞു.....
*******
Come everyone to say lovely
Salam salam
come everyone to say lovely
Salam salam(2)
http://www.noorehabeeb.blogspot.com
Comments
Post a Comment
♥️