മദീനയിൽ വരാൻ



മദീനയിൽ വരാൻ മോഹമുണ്ട് നബിയെ
ആ തിരു ചാരത്ത് എത്താനും കൊതിയേ
ആശകൾ ഒന്നു തീർത്തിടൂലേ എൻ മധിയേ
ആ തിരു സവിധമിൽ വരണം എൻ  നബിയേ

ദുൽഹനെ ജന്നത്ത് കൊ ഹേ സലാം
                (  മദീനയിൽ വരാൻ )

നാളെ മഹ്ശറയിൽ ശഫാഅത്ത്  തേടുമ്പോൾ
നീളെ ഇവനുള്ള തണലല്ലേ തങ്ങള്..
കരുണ നിറഞ്ഞുള്ള മനസ്സല്ലേ നബിയരെ
സ്നേഹം കൊണ്ടെഴുതി വെച്ച ബഹ്റല്ലേ നൂറരേ
കാലമതേറെ തങ്ങളിൽ മദ്ഹുകൾ പാടുന്നു
മദ്ഹാൽ ശിഫയുണ്ടെന്നെൻ ജീവിതം തെളിയുന്നു

ദുൽഹനെ ജന്നത്ത് കൊ ഹേ സലാം
                    ( മദീനയിൽ വരാൻ )

പുള്ളി മാനും കരഞ്ഞുള്ള  നിമിഷമിൽ
അങ്ങേ വിളിച്ചില്ലേ ത്വാഹാ റസൂലേ
കല്ലും മൺതരിയും  ചൊന്നില്ലേ സലാമേ
ശജറുകളും അങ്ങേ വിളിചൂ ത്വബീബേ
പലരും പുണ്യ ഭൂവിലെത്തി കുളിർ ചൂടുന്നു
നിർഭാഗ്യം  ഇവൻ കുറ്റവാളിയാകുന്നു

ദുൽഹനെ ജന്നത്ത് കൊഹേ സലാം
                       ( മദീനയിൽ വരാൻ )

രചന :നൂർ മുഹമ്മദ്‌ മീനടത്തൂർ
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/J4XPhaQDiqN9tCIDxSzwpC *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ