നബിയെ നബിയെ
നിലാവിൻ ചേല് തോൽക്കും സീനാ
നൂറെ ഖുദാ യാ നബീനാ
നിലയേതു വിതാനം
ഉല കേതിനും നിദാനം
അഹദ് നാമമിൽ നാഥൻ കൊരുത്ത മീമ് സ്വല്ലല്ല
നബിയെ നബിയെ
ആ പൊലിവിൻ പൊരുളറിയാത്തവൻ ഞാനെ
നബിയെ നബിയെ
ആ പുകളെഴുതാൻ കഴിയാത്തവൻ ഞാനെ
ജഹലിൻ കാലമൽ അമീന തെന്ന ഖ്യാതിയും നേടി
ജാതരായ നേരം പോലും
നാഥനിൽ സുജൂദിലായി
നിലയേതു വിതാനം
ഉല കേതിനും നിദാനം
സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ
സിദ്‌റ തന്നിലേറി നാഥനിൽ അലിഞ്ഞ റഹ്മത്ത്
സീമയില്ലാത്ത സ്ഥാനം
സാധ്യമല്ലതിൻ സമാനം
നിലയേതു വിതാനം
ഉല കേതിനും നിദാനം
സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ
Comments
Post a Comment
♥️