ആലങ്ങൾക്കതി പതി
ആലങ്ങൾക്കതി പതി നൂറ്
അനുരാഗം പെയ്ത നിലാവ്..2
അഹദിൻ കലയിൽ മിക ജീവിൽ
പാടുന്നിതാ പുകള്... (.....)
നിധി മതി ... ഹാദി
നിജ നിദാനപ്പുരി..
നേരരുൾ സയ്യിദീ..
നിലക്കാത്ത തേൻ മൊഴി
നമുക്കേകി ആ നബി..
നിർമലർ ത്വാഹ നിറയുമുൾ കൂടിലാ..യ്
പൊരുളാ...ൽ
താജുൽ അമീനിൽ പാടുമീ മോദ ഗീതങ്ങൾ...
(......)
നീതിബോധമോതി
നീക്കിയന്നനീതി
നീട്ടി നിത്യ ശാന്തി
നേടുവാനുപാധി...2
നീചത്വ വിചാരം മാറ്റി
നിസ്തുല്യ വിധാനം കാട്ടി
കാമ്പുള്ള വചസ്സുകളൂട്ടി
കേടൊപ്പിയ ലോകമൊരുക്കി
അതിരില്ലാ പതിരിൽ എരിയും പലരും പരിഹാരം കണ്ട്..
അഭയ വിശാല വരം പരതും പതിതരിലെൻ തിരു മലരുണ്ട്..
(......)
ഖേദം പാർത്ത ഖൽബിൽ
വേദം ചേർത്തു ചേലിൽ
ക്രോധം മൂർത്ത നെഞ്ചിൽ
സ്നേഹം കോർത്തു കാമിൽ..2
ഭൂമധ്യേ മക്കയിലന്നെ
നാഥൻ തെളിയിച്ച വിളക്കെ
ഭൗമാലങ്കാരം തന്നെ
ഭൂലോക വിലാസമിതല്ലേ..
കണ്ണുകളിൽ കണ്ണീരലയായ് ഖദം അലിയണമവിടം സദയം
കെഞ്ചിടുമധരം അഞ്ചിത വദനം കണ്ടിടുവാനാ സവിതം...
(......)
Comments
Post a Comment
♥️