യുഗങ്ങൾ കേട്ട
സ്വലാത്തുള്ളാഹ് സലാമുള്ളാ
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ് സലാമുള്ളാ
അലാ യാസീൻ ഹബീബില്ലാ...(2)
യുഗങ്ങൾ കേട്ട ഇസ്മേത്
ഹബീബിൻ സ്നേഹ പേരാണ്...
മനങ്ങൾ ചേർത്ത മൊഴിയേത്
ഹബീബിൻ വാക്കതൊന്നാണ്...
ലോകം സ്നേഹം കണ്ടൊരു കാലം...
നേരിൻ ഗീതം കേട്ടുവനേകം... (2)
നീതി പുലർന്നുള്ള കാലം നബിലോകം...
നിറങ്ങൾ മങ്ങും നിറമാണ്...
നിലാവിനെ വെല്ലും പ്രഭയാണ്....(2)
നിയോഗം ഭൂവിൽ ഹരമാണ്...
ഹബീബിനെ പോൽ ഹബീബാണ്...
അടങ്ങാതെ അലകടൽ പോലെ മനസ്സുകൾ ഓടി അണയുന്നതെങ്ങാണ്...
ഈ ലോക ഭൂപടത്തിൽ കോടാനു കോടി ജനം സ്നേഹം പറഞ്ഞതെവിടെയാണ്...
അതെന്റെ ഹബീബിന്റെ മദീനയാണ്...
പ്രബഞ്ചം നൂറ് വഴിയാണ്..
പ്രതിഫലദിനം ശഫീആണ്...(2)
പ്രതിനിധി ഇലാഹിൻ വരമാണ്..
പ്രജകളൾക്കകിലം
റഹ്മത്താണ്...
മുസൽമാന്റെ പേരിൻ കൂടെ മുഹമ്മദെന്ന നാമം
ചേർത്ത് വിളിക്കുന്നതെന്തിനാണ്...(2)
നബിയോരെ സ്മരിക്കാനീ.. നാമത്തിനായെങ്കിൽ
നിന്റെ ഭാഗ്യമതെത്രയാണ്
തിരു നബി അജബിന്റെ കടലാണ്...
*Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️