ഓ മടവൂരിൻ രാജ്യമേ
✍️ രചന : TMC ബാഖവി മുക്കം
ഓ മടവൂരിൻ രാജ്യമേ മദ്ഹാൽ സംപൂജ്യമേ...(2)
ശരീഫെ നഗർ ഓ അമീനെ ഓ അമീനെ സമീനെ സമാനെ ബദ്ർ...
ഓ അമീന് സമീനേ...
അലങ്കാര നബി തമ്മെ ആശിച്ച പേരാ ആശിച്ച പേരാ...
അലമാലകൾ അതി ജീവിച്ചുഴറി ഉൾസാരാ ഉഴറി ഉൾസാരാ...
അസ്റാറുൽ ഹഖിന്നായ് ഉളറിയാ പീറാ ഉളറിയ പീറാ...
അസ്താറെ നീക്കി വിളങ്ങീയ നൂറാ വിളങ്ങീയ നൂറാ...
ഓ... അലീമായോനിൽ അലീമായോരെ അലീമായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ ഓ അമീന് സമീനേ...
സിർറിന്റെ സിർറായ സിർറുൽ ഹഖീഖാ സിർറുൽ ഹഖീഖാ...
സിർറേ മുഹമ്മദിയത്തെന്നേ ദഖീഖാ എന്നേ ദഖീഖാ...
ചിങ്കാര തോപ്പിൽ വാഴും ഹൂ എന്ന വാക്കാൽ ഹൂ എന്ന വാക്കാൽ...
ചിത്തം കലങ്ങി മഅരിഫത്തിന്റൂക്കാൽ മഅരിഫത്തിന്റൂക്കാൽ...
ഓ... കരീമായോനിൽ കരീമായോരെ കരീമായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ ഓ അമീന് സമീനേ...
അഹ്‌മദിയത്തേറി അഹദിൽ മുന്നേറി അഹദിൽ മുന്നേറി...
അഹദോനിലേറ്റം അടുത്തൂ സുറൂറിൽ അടുത്തൂ സുറൂറിൽ...
അകതാരിൽ ആനന്ദമാഹ്ലാദഭേരി ആഹ്ലാദഭേരി...
ആത്മാവിൽ സാധിച്ച ശംസുന്നഹാരി ശംസുന്നഹാരി... ഓ...
മുജീബായോനിൽ മുജീബായോരെ മുജീബായ തമ്പുരാന്റെ അമ്പിനാലെ മുമ്പിലായ രാജാ മലർ...
CM മുഹമ്മദ് അബൂബക്കർ രാജാ അബൂബക്കർ രാജാ...
ശീലം മുഹമ്മദിയത്തിൻ സിറാജാ മുത്തിൻ സിറാജാ...
ചിങ്കപ്പുലി വലിയൊരെന്നും ഖവാജാ എന്നും ഖവാജാ...
ചിന്തും സൗരഭ്യമെങ്ങും ആനന്ദ റോജാ ആനന്ദ റോജാ...
ഓ... മഹിമാ പൊങ്ങും വഹീദായോരെ...
വഹീദായാ ആരിഫോരിൽ പേഷി TMC അഭയം എന്നിൽ തരൂ... ഓ അമീന് സമീനേ...
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️