അതിരുകളില്ലാത്ത നബി സ്നേഹ



അതിരുകളില്ലാത്ത നബി സ്നേഹ ബന്ധത്തിൻ
ഇതളുകൾ മറിക്കുന്നു ഞാനേ...
അകലങ്ങളില്ലാതെ നബിദേഹം ചുറ്റുന്ന
സ്വഹബരെ പുണരുന്നു താനേ
ഞാൻ..സജലങ്ങൾതൂകുന്നു കോനെ (2)

സൗറിന്നുള്ളിലെ സ്വബ്റിന്റെരാവുകൾ
ശൗഖിൻമുള്ളുകൾസ്വദ്റിന്റെപൂവുകൾ
സ്വുഹ്ബത്തിൻരാജരേ....(2)
സുബർക്കത്തിൻതാജരേ.. സിദ്ധീഖിൻപ്രേമരാവ്..ആ..
സൗഭാഗ്യത്തിൻനിലാവ്...

മൗതിൻ പൂമരം നോക്കുംഖുബൈബരേ...
സൗത്തിൽ ആസ്വരം തെളിയും ഹബീബരേ..
റൂഹിൻ സുഗന്ധമേ...(2)
റാഹത്തിൻ ഗന്ധമേ..
തഴുകി മരിച്ചവരല്ലേ.. ആ...
അഴകിൽലയിച്ചവരല്ലേ...

മിന്നും മണിയറ മറക്കുന്ന ഹൻളലാ...
പൊന്നിൻ കലവറ ത്യജിക്കുന്ന ഫള്ലരാ..
അൻസ്വാറുകളേ..(2)
നസ്റിൻ കരങ്ങളേ...
വിസ്മയ സ്നേഹത്തിരകളേ... ആ...
നിസ്തുല്ല്യ സ്ഥാനത്തിനർഹരേ...
🌹നൂറെ ഹബീബ്🌹
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog*
http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ