യാസീൻ കുളിരേ
നോവാറ്റിയപൂവ്...🌹
ഷാഫി കൊല്ലം🎤
നൗഷാദ് ബാഖവി✍🏻
യാസീൻ കുളിരേ
ഒളിഹാശിം കദിരേ.. (2)
നോവാറ്റിയ പൂവേ...
നൂറാറ്റലെൻ ജീവേ.....
വേവിൽ ഉരുകുന്നേ...
വേഗം വരു പൊന്നേ...
വാളോങ്ങിയ വീറോദിയ
വീരർ പുണർന്നോരേ... വാഴ്ത്തി അവർ നൂറേ
റസൂലേ .... ഹബീബേ....
റസൂലേ റസൂലേ നിലാവിൻ സുഖമേ...
മദീനാ വഴികൾ നനയ്ക്കും മിഴികൾ (2
(യാസീൻ)
ആ പുഞ്ചിരി കാണാൻ
പകലോനും തല താഴ്ത്തി
ആ മൊഞ്ചിൽ കൂടാൻ
പകൽ രാവിൽ മിഴി വീഴ്ത്തി
അങ്ങോദിയ സ്നേഹാദര വാക്കെന്തൊരു പൊലിവ്
അന്നേറ്റിയ മോഹാമ്യത സഹബെന്തൊരു അലിവ്
ആരോമൽ പൂവേ
എന്നകതാരിൽ വായോ (2)
അഖിലം അടങ്ങുന്ന അകമെൻ ഹബീബ്
അതിലും അഴകുള്ള പവിഴം നസീബ്
യാബശീറു യാനദീറു..
യാ.. ഇമാമൽ ഖിബ്ലത്തൈൻ
യാ കരീമൽ വാലി ദൈൻ
യാ കരീമൽ വാലി ദൈൻ
റസൂലേ...
ഈ നെഞ്ചിലെ താളം
മഉഷൂഖിൻ സ്വര നാദം..
ഈ കെഞ്ചലിൻ ഈണം
മൺകൂട്ടിൽ സുഖവാസം
ആ കണ്ണിലെ നൂറെന്തൊരു താരാട്ടിൻ തണല്
ആ ഉള്ളിലെ കനിവെന്തൊരു തോരാ മഴക്കുളിര്..
ആ പാദം പുൽകും മണ്ണോരം ഞാൻ ചേരാം(2)
അരുമനബിയിലാണ ജബിന്റെലോകം
അഹദിൽ അലിയുന്ന അഴകിന്റെ മേഘം
യാ ഇയാസി യാ മലാദി
ഫീ മുലിമ്മാത്തിൽ ഉമൂരി യാ വലിയ്യൽ ഹാസനാത്തി
യാ വലിയ്യൽ ഹാസനാത്തി
റസൂലേ....
Comments
Post a Comment
♥️