ഒരു രാത്രിസുന്ദരം



ഒരു രാത്രിസുന്ദരം...
നേത്രങ്ങൾക്കമ്പരം...
തിരുദൂതർചുമ്പനം
എൻ കിനാവതിലായ്...
          വജ്ഹെത്രമോഹനം
          വചനംമനോഹരം
           വള്ളാഹിഎന്റെ റൂഹ -
       ന്നാനന്ദത്തിലായ്...
പതിനായിരംസൂര്യനെക്കാൾ..
പരിശോഭിതമായ്...
പരിപൂർണ്ണപ്രകാശഗോപുര
പടിവാതിലിലായ്...
  എനിക്കെന്റെറബ്ബ്തന്നൊരു
               സൗഭാഗ്യമായ്....(ഒരുരാത്രി)

കാലമെത്രയായ്കാത്തിരുന്നുഞാൻ ...
കാമിലരേ...
ഖൽബിനുള്ളിലായ്കൂടൊരുക്കി ഞാൻ
ഖാസിമരേ...
കണ്ട കണ്ണുകൾക്കിനിയും 
                      കാണാൻകൊതിയേ
ചുണ്ടിലഞ്ചിതൽചിരി 
        .              പൊഴിയുംനിധിയേ..
    കരഞ്ഞ്തളർന്നപ്പോൾ ...
കനിഞ്ഞെന്റെപൂനിലാ
കാന്തിനുകർന്നപ്പോൾ ..
കനകത്തിൻവെണ്ണില
      സുലുസൂക കാഫൂറുൽ
  റുബൂഊകഅമ്പറു
      ഖുമുസൂകയാഖുതുൻ
ബാഖീകജഹറൂ...(ഒരുരാത്രി)

പാപിയായഎൻ..ഭാഗ്യമോർത്ത്ഞാൻ
പാടിടുന്നേ....
പാറിവിണ്ണിലെ പവിഴവീഥിയിൽ...
പാൽനിലാവേ...
   സ്വർഗരാവുകൾക്കിനിയും
                    വരുമോനബിയേ...
     സ്വർണ്ണശോഭകളിൽതെളിയും
                     വരമായ്കനിയേ..
  കനവ്കഴിഞ്ഞപ്പോൾ
കരഞ്ഞല്ലോഏറെഞാൻ
 കണ്ണെത്താദൂരെയായ്
കഴിഞ്ഞല്ലോകാമിലർ
  സുലുസൂകകാഫൂറുൻ
റുബുഊകഅമ്പറൂ...
 ഖുമുസൂകയാഖൂതുൻ
ബാഖീകജൗഹറൂ (ഒരു രാത്രി)
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ