മീസാൻ കല്ലുകളാണെൻ വിലാസം
മീസാൻ കല്ലുകളാണെൻ വിലാസം
മീറാസതില്ലാതെയാണന്ന് വാസം
മീമാകും നൂറാറ്റലിൻ മന്ദഹാസം
മിഴിയോട് ചേർന്നെങ്കിലിവനുൾ ആശ്വാസം
മണ്ണാലെ തീർത്തുള്ള ബർസഖിൻ വീട്ടിൽ
കാവലാ മുത്തിൻ ശീലുകൾ
മന്നാൻ മൊഴിഞ്ഞുള്ള സുബർഗ സ്ഥാനത്തിൽ
ചേർത്തിടും സ്വലവാത്തുകൾ
മോശമാം ചെയ്തികൾ ഇല്ല ലേശം
മുത്തിൻ ജീവിതം സൽവഴി മാത്രമാ
മോക്ഷം കൊതിച്ചു അണഞ്ഞവരിൽ
നന്മ കോരിച്ചൊരിഞ്ഞുള്ള ഗാത്രമാ
സീദീ വസീലതീ ഇന്ത റഹ്മാൻ
ഉമ്മത്തിൻ ഇസ്സത്ത് കാത്ത പൂമാൻ
മധുരം മനോഹരമധരം മൊഴിഞ്ഞുള്ള
വാക്കിന്ന് സ്വാദേറെ
രുചിച്ചറിഞ്ഞവർ വിജയ രഥമിൽ
മുന്നേ നടന്നു
ചിത്രങ്ങളില്ലാതെ ഖൽബകത്ത് പാർക്കും
റബ്ബിൻ ഖലാഇഖിൽ ഏകരാ
ചിന്തക്കുമപ്പുറമാണ് ചന്തം -വർണന
തീർക്കാൻ കഴിയില്ല സോദരാ
മദ്ഹുന്നബി ഫർളുൻ അലൽ ഉമമി
അതിനാൽ വ്യഥ നീങ്ങി സുഖമണയും ക്ഷണമിൽ
അംബർ മണക്കുന്ന മുമ്പർ ഹബീബിനെ
ഇമ്പമാൽ പാടിടാം
പിരിശമോതിയോർ ഹഷ്‌റിൻ നാളിൽ
ആ തണൽ നേടും
🌹നൂറെ ഹബീബ്🌹*Join group* http://wa.me/+919746634310
*Lyrics blog* http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️