നൂറെ ഖൈറൽ വറാ


🌹Noore habeeb ﷺ🌹
ആലം പുണർന്നുള്ള 
ആറ്റൽ റസൂലരെ...
കാലം കൊതിക്കുന്ന -
കാമിൽ ഹബീബരെ....
സ്നേഹിക്കാനായ് സ്നേഹം നൽകിയ സ്നേഹ മലർ നബിയെ..
അർപ്പിക്കാനായിവനിൽ ഈ ചെറു മദ്ഹിൻ ശീലുകളെ....
യാ നബി യാ റസൂൽ യാ സയ്യിദി..2
ഹാജത്തി റാഹത്തി 
ഖുദ്‌ ബിയദി സനദീ.....2
...............
മഹിതമി മധുര വഴികള്...
മനസുകൾ കവർന്ന മൊഴികള്...2
ആത്മ വേദപ്പൊരുളായ് ഹിറയിൽ വിശുദ്ധ സംഗമമെ...
ആ പ്രഭാ ഉലകാകെ പരന്നു അത്ഭുതം വരമേ....2
സത്യ നീതി നിത്യ ജ്യോതി 
സർവ്വരിൽ സ്വീകാര്യ സ്വരം...
അർത്ഥമെഴുതി നൂറു ഹാദി
മുത്തൊളി നബി കനിവധരം...
എന്റെ മോഹം എന്റെ ദാഹം 
എന്റെ ലോകം സയ്യിദി....2
നൂറെ.....നൂറെ.....2
സുകൃത സ്വിറാതൊളി -
സുരഭിത നബി തണി
സുമ നിറമൊഴുകിയ ഗുരു മലരെ..2
.....................
ഗുണമണി പൂർണ്ണ അഴകുദി
ഗുരു നിധി ത്വാഹ തണി മതി..2
അമ്പിയാഇൻ വരവതിലാകെ
നൂറ് ചേർന്നിടുമെ...
അമ്പവൻ മുമ്പായി പടച്ചതും നൂറിതിൻ കണമേ....2
ക്രോധമേകിയ ദ്രോഹികൾക്കും
പ്രാണനായ് മാറി ത്വാഹാ...
പ്രേമമിവിടെ പ്രണയമിവിടെ 
ലോകമെ അറിയുക നേരായ്‌..2
ആ സ്വലാത്തിൽ അലിയുമെങ്കിൽ
ചെന്നു ചേരാം സ്വർഗമിൽ...2
നൂറെ.....നൂറെ.....2
സുകൃത സ്വിറാതൊളി -
സുരഭിത നബി തണി
സുമ നിറമൊഴുകിയ ഗുരു മലരെ..2
.....................
.............
 *Join group* 
https://chat.whatsapp.com/J4XPhaQDiqN9tCIDxSzwpC
 *Lyrics blog* 
http://www.noorehabeeb.blogspot.com
 *Youtube channel*
https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ