സുഖ സുമ റോജ രാജ
സുഖ സുമ റോജ രാജ തിങ്കളെ നബി
സുകൃതങ്ങൾ ഏറെ വിരിയിച്ച പൂമതി
സുബ്ഹാൻ തന്നൊരു സമ്മാനമേ നബി
സുധ ബഹറായി പാരിൽ ഒഴുകിയ നബി
വചനം സ്വർഗ പാദ പാരിൽ പ്രശോഭനം
വദനം നോക്കി നിൽക്കുവാൻ ആസ്വാദനം
കലിമ ഷഹാദത്തോട് ചേർത്തുള്ള നാമം
എളിമയതാലെ മാതൃക തീർത്ത നാമം
പടപ്പുകൾക്കാകെയും പ്രതീക്ഷ
പടച്ചോൻ തന്നൊരു സുരക്ഷ
അഭിമാനത്തിൽ ഞാനും കവനതാളിൽ എഴുതി
അപധാനത്തിൻ സുമമഞ്ചരികൾ തഴുകി
ഉലകിതിൽ ആകെ റഹ്മത്തേകിയോരെ
ഉദവി കനിഞ്ഞ ദീപ നാളത്തിൻ നൂറേ
അന്ത്യ സലാമത്ത് റസൂലാ
അന്ധത മാറ്റിയ സബീലാ
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog* http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️