വസന്തം വന്നു




🌹നൂറെ ഹബീബ്🌹
വസന്തം വന്ന് ചേരുന്നു...
റബീഉൽ അവ്വലാകുന്നു...
പ്രപഞ്ചം പൂത്തു നിൽക്കുന്നു...
ഹബീബിൻ മാസമാകുന്നു...
                (വസന്തം...)

ജഗത്തിൽ കോടി ഗോളങ്ങൾ
ഭൂമി നോക്കി നിൽക്കുന്നു...
വിണ്ണിൽ നിന്നും മലക്കുകളാകെ
മണ്ണിൽ വന്നു ചേരുന്നു...(2)
വിരിയാൻ പൂവുകൾ ഒന്നായ്
റബീഉം കാത്തു നിൽക്കുന്നു...
റബീഅ് വിരിഞ്ഞുവെന്നായാൽ
സുഗന്ധം പാരിൽ നിറയുന്നു...

  (വസന്തം...)
 مرحبا مرحبا مرحبا يا نور عيني 
مرحبا مرحبا مرحبا جد الحسين
مرحبا مرحبا مرحبا اهلا وسهلا 
مرحبا مرحبا مرحبا يا خير داع
വെളിച്ചം തൂകിടാൻ നിറമുള്ളതെല്ലാം 
വെമ്പൽ കൊള്ളുന്നു...
പ്രകാശത്തിന്റെ മേലെ
പ്രകാശമായവരെ കൊതിക്കുന്നു...(2)
മനസ്സും മണ്ണുമൊന്നാകെ
സ്വലാത്തിൽ ലെങ്കി മറിയുന്നു...
മദ്ഹിന് പൊലിമ നൽകാനായ് 
സ്വരങ്ങൾ സജ്ജമാകുന്നു...

  (വസന്തം...)
انت شمس انت بدر انت نور فوق نور
انت إكسير وغال انت مصباح الصدور
റബീഇൻ നാളുകൾ
ഈ ഭൂമിലോകം സ്വർഗമാക്കുന്നു...
മനുഷ്യകമിൽ വസന്തം
സ്നേഹ പെയ്ത്തിൻ വേദിയാകുന്നു...(2)
മനുഷ്യൻ പാർക്കും ഭൂമികയിൽ 
മദീന പ്രമേയമാകുന്നു...
പ്രകൃതിയിൽ ജീവജാലങ്ങൾ 
പ്രകീർത്തനക്കടലു തീർക്കുന്നു...
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ