രചന: ജാഫർ സഅദി ഇരിക്കൂർ കരുണ വിതറിയ തിരുനൂറ്.. കലിമയരുളിയ ഗുരുനേര്... അമ്പിയാഇൻ നേതാവ്.. അമ്പവൻ മൊഴി തിരു നാവ്.. മഹിത ദീനിൻ മലരാണ്.. മധു ഹുദാ നബി തണലാണ്.. തുരത്തി ഉലകിതിലനീതികൾ... നിരത്തിയനവധി ഉലൂമുകൾ.... വിജയമാ പ്രിയ നബി വഴികൾ.... വിശുദ്ധ ദീനിൻ പാഠങ്ങൾ.... സ്വലാത്തുള്ള....... സലാമുളള....... അലാ ത്വാഹാ റസൂലില്ലാ... സ്വലാത്തുള്ള....... സലാമുളള....... അലാ യാസീൻ ഹബീബില്ലാ.. ആഥികൾക്കാലംബമാ... ആരിലും പരിഹാരമാ... ഹിദായത്തിന്റെ ചന്തമാ... സദാ പൊരുൾ സുഗന്ധമാ.. സ്വലാ.... ................ അനർത്ഥമിൽ ഉണർത്തിടും മഹത്വമേറുമാദർശം.... വിരോധിയിൽ വിരിഞ്ഞിടും മുഹമ്മദെന്നൊരാവേശം. ആ.... സുഗന്ധമായ് പരന്നിടും അനന്ത ജ്ഞാന തെളിദീപം... ചിരാതുമായ് അലഞ്ഞവർ - തെളിച്ച ബോധന സായൂജ്യം..... മുത്ത് നബിയുടെ തിരുമൊഴികൾ... സത്യമോതി വിളിക്കുന്നു..... അർത്ഥ സാരമതാ വഴികൾ..... നിത്യ നേര് തുറക്കുന്നു...... കാലമോതിയ പഠനങ്ങൾ..... അത്ഭുതത്തിൻ നാൾ വഴികൾ...... പ്രിയ ഹബീബ് പറഞ്ഞുവതെല്ലാം ആണ്ടുകൾ പണ്ടെ. ആ സ്വിറാതിലലിഞ്ഞവരെല്ലാം ഖൽബിനുൾ കണ്ടെ.. മധുവധരം നിധിമധുരം ഹബീബ് നൂറുള്ള... കലമ് തരും ലയന വരം നബി ഹുദാ മുല്ല.... സ്വലാ... ....