കരുണ വിതറിയ



രചന: ജാഫർ സഅദി ഇരിക്കൂർ

കരുണ വിതറിയ തിരുനൂറ്..
കലിമയരുളിയ ഗുരുനേര്...
അമ്പിയാഇൻ നേതാവ്..
അമ്പവൻ മൊഴി തിരു നാവ്..
മഹിത ദീനിൻ മലരാണ്..
മധു ഹുദാ നബി തണലാണ്..
തുരത്തി ഉലകിതിലനീതികൾ...
നിരത്തിയനവധി ഉലൂമുകൾ....
വിജയമാ പ്രിയ നബി വഴികൾ....
വിശുദ്ധ ദീനിൻ പാഠങ്ങൾ....

സ്വലാത്തുള്ള....... സലാമുളള....... 
അലാ ത്വാഹാ റസൂലില്ലാ...
സ്വലാത്തുള്ള....... സലാമുളള....... 
അലാ യാസീൻ ഹബീബില്ലാ..

ആഥികൾക്കാലംബമാ...
ആരിലും പരിഹാരമാ...
ഹിദായത്തിന്റെ ചന്തമാ...
സദാ പൊരുൾ സുഗന്ധമാ..
സ്വലാ....
................
അനർത്ഥമിൽ ഉണർത്തിടും മഹത്വമേറുമാദർശം....
വിരോധിയിൽ വിരിഞ്ഞിടും മുഹമ്മദെന്നൊരാവേശം.
ആ....
സുഗന്ധമായ് പരന്നിടും അനന്ത ജ്ഞാന തെളിദീപം...
ചിരാതുമായ് അലഞ്ഞവർ -
തെളിച്ച ബോധന സായൂജ്യം.....
മുത്ത് നബിയുടെ തിരുമൊഴികൾ...
സത്യമോതി വിളിക്കുന്നു.....
അർത്ഥ സാരമതാ വഴികൾ.....
നിത്യ നേര് തുറക്കുന്നു......
കാലമോതിയ പഠനങ്ങൾ.....
അത്ഭുതത്തിൻ നാൾ വഴികൾ......
പ്രിയ ഹബീബ് പറഞ്ഞുവതെല്ലാം ആണ്ടുകൾ പണ്ടെ.
ആ സ്വിറാതിലലിഞ്ഞവരെല്ലാം ഖൽബിനുൾ കണ്ടെ..
മധുവധരം നിധിമധുരം ഹബീബ് നൂറുള്ള...
കലമ് തരും ലയന വരം നബി ഹുദാ മുല്ല....
സ്വലാ...
..............

സ്വഹാബത്തിൻ സ്വദാഖത്തിൽ -
നിറഞ്ഞതൽ അമീനാണ്......
അദാലത്തിൻ സുഖങ്ങളായ് -
മദീന തീർത്ത സ്മൃതിയാണ്.....
റസൂല......

അനാഥനായ് പിറന്നവർ അനാഥരിൽ കരം ചേർത്തു
അപാരമീ പ്രപഞ്ച നാഥനിലിരന്നു -
തേങ്ങി മിഴി വാർത്തു....
ഈന്തയോലപ്പുരയിൽ നിന്നാകമാനം പടരുന്നു...
ഈ ഹബീബിൻ ചിന്തകളിൽ ലോക നന്മകളുണരുന്നു
ത്യാഗ ജീവിത ഓർമകളിൽ.....
സത്യ ദീനിൻ നേർ വിളികൾ.....
ആ ഹബീബിനെ എഴുതിയെടുത്തു -
റാവി തൻ ലിപികൾ.....
ആ നിലാവിനെ തഴുകിയടുത്തു -
സ്നേഹ പുഞ്ചിരികൾ....
പല കവികൾ പല വിധമിൽ വാഴ്ത്തി നൂറിനെ....
 ആ മദ്ഹിന്നതിരെവിടെ പ്രേമ ലോകമെ......
🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

Comments

Popular posts from this blog

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

ആദി അവ്വൽ

പിടച്ചിടുമീ ഹൃദയത്തിന്റെ