ഗിരിനിരകൾക്കുച്ചിയിലൊരു
രചന : ശാഹുൽ ഹമീദ് ഐക്കരപ്പടി
ഗിരിനിരകൾക്കുച്ചിയിലൊരു മൂവർണ്ണക്കൊടി പാറുന്നേ
അക്കൊടി മണ്ണിൻ മീതെ പരകോടികൾക്കു തണലേകുന്നേ
കാട്ടുതീ പോലെ തേറ്റ കാട്ടി കലികാലം വന്നപ്പോൾ
ചൂണ്ടുവിരൽ ചൂട്ടാക്കി ജയിച്ചു കേറിയോർ
ഞങ്ങളീ മണ്ണിൽ നേരിന്റെ പൂമരം
സിരയിലൊഴുകുന്നു ധാർമിക വിപ്ലവം
ഏതു തീക്കനൽ പഥത്തിലും
ഇക്കൊടിയേ ഗമിച്ചിടാൻ
തവക്കുലെന്ന മന്ത്രവാക്യം എന്തൊരു ഊർജ്ജമാ
ഏതു വേനലും വസന്തവും വന്നുപോകിലും വിവേകമാൽ നമുക്കു നമ്മളായി നിന്നിടാം
ഇക്കാണും ഹരിത ധവള നീലിമ പതാകയേന്തി
ദിക്കാകെ നമുക്കു ധാർമികത്തുരുത്തൊരുക്കിടാം
റബ്ബിന്‍റെ രിള മാത്രം കാത്തു കഴിഞ്ഞു
നമ്മളീ ദൗത്യം ഇഖ്ലാസു കൊണ്ടു ജയിക്കും
അന്നീപതാക വാനവും കടന്നുയരേ പറക്കും
എത്രയെത്ര രാവുകൾ സുജൂദു ചെയ്തതിൻ വിശുദ്ധിയിൽ കുരുത്തതാണീ വിപ്ലവക്കൊടി
എത്രയെത്ര കാലമെ തിരുത്തി ജയ് വിളിച്ചു മുന്നിൽ നിന്നതാണ-മ്പതാണ്ടിലീ ത്രയാക്ഷരി
എസ് എസ് എഫു നെഞ്ചിലേറ്റെടുത്ത ധീരരെ..
ചങ്കിലെത്തുടിപ്പു തീരുവോളമിപ്പതാക
താഴ്ത്തുവാനൊരുക്കമല്ലയെന്നുറക്കെപ്പറയാം
ചന്തമുള്ളൊരിക്കൊടിക്കു കീഴിലായ് നമുക്കു
ചിന്തയുള്ളനേകമായിരം മനുഷ്യരായിടാം
താണുപോയിടാത-മ്പതാണ്ടുകാലം ഇപ്പതാക
കാത്തവർക്കു വിപ്ലവാഭിവാദ്യമേകിടാം..
*Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb
*Lyrics blog* http://www.noorehabeeb.blogspot.com
*Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw
Comments
Post a Comment
♥️